ഇ​ട​മ​ല​യാ​ർ ഡാം! ​ഷ​ട്ട​റു​ക​ളെ​ല്ലാം തു​റ​ന്നി​ട്ടും ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ല; നീ​രൊ​ഴു​ക്ക് ശ​ക്തി​യാ​യി തുടരുന്നു

ജി​ജു ജോ​ർ​ജ്

കോ​ത​മം​ഗ​ലം: ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും തു​റ​ന്നെ​ങ്കി​ലും സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ല. നാ​ല് ഷ​ട്ട​റു​ക​ളു​ള്ള ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ര​ണ്ട് മീ​റ്റ​ർ വീ​ത​വും മ​റ്റ് ര​ണ്ട്ഷ​ട്ട​റു​ക​ളും​ഒ​രു മീ​റ്റ​റും ഇ​പ്പോ​ഴും ഉ​യ​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. 500 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് സെ​ക്ക​ന്‍റി​ൽ പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. 169 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. അ​തും മ​റി​ക​ട​ന്ന് ഇ​ന്ന് രാ​വി​ലെ​യും 169. 18 മ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും മ​ഴ ക​ന​ത്ത് ചെ​യ്യു​ന്ന​തി​നാ​ൽ സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​യാ​യി തു​ട​രു​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​ക്കി ഇ​ന്ന് ഷ​ട്ട​ർ താ​ഴ്ത്താ​നാ​വി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.28 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​ത​മാ​യ സം​ഭ​ര​ണി​യു​ള്ള ഡാ​മി​ന് 300 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​റാ​ണ് വൃ​ഷ്ടി പ്ര​ദേ​ശം. ഈ ​വ്യ​ഷ്ടി പ്ര​ദേ​ശ​ത്ത് ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് മ​ഴ​ക​ന​ത്താ​ൽ ഡാം ​സം​ഭ​ര​ണി​യി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യും സം​ഭ​ര​ണി​യി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 169 മീ​റ്റ​റും മ​റി​ക​ട​ന്ന് 169. 18 മീ​റ്റ​റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​കാ​ലാ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ അ​ള​വി​ൽ ഇ​ന്നും തു​ട​ർ​ച്ച​യാ​യി ഒ​ഴു​ക്കി​ക്ക​ള​ഞ്ഞാ​ലും സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടി​ല്ല .

ഇ​ന്ന​ലെ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഡാം​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ 80 സെ​ൻ​റി​മീ​റ്റ​റു​ക​ളാ​ആ​ദ്യം തു​റ​ന്ന​ത്. ഈ ​സ​മ​യം ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി ശേ​ഷി​യാ​യ 169 മ​റി​ക​ട​ന്ന് 169.98 മീ​റ്റ​റി​ൽ എ​ത്തി​യി​രു​ന്നു. നാ​ൽ​പ്പ​ത്ത​ഞ്ച് മി​നി​റ്റ് പി​ന്നി​ട്ട് മൂ​ന്നാ​മ​ത്തെ ഷ​ട്ട​റും 5.45 ന് 80 ​സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. നാ​ല് ഷ​ട്ട​റു​ക​ളു​ള്ള ഡാ​മി​ന്‍റെ അ​വ​സാ​ന ഷ​ട്ട​ർ ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് തു​റ​ന്ന​ത്.

അ​തു​വ​രെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് 246 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് ഒ​ഴു​ക്കി​യി​രു​ന്ന​ത്.​പി​ന്നീ​ട് ടാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തി​ന്‍റെ അ​ള​വ് പ​ടി​പ​ടി​യാ​യി കൂ​ട്ടു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ ര​ണ്ട് മീ​റ്റ​ർ വീ​ത​വും ഒ​രു ഷ​ട്ട​ർ ഒ​രു മീ​റ്റ​റും ഉ​യ​ർ​ത്തി. പി​ന്നീ​ട് രാ​ത്രി ഒ​രു ഷ​ട്ട​ർ ഒ​രു മീ​റ്റ​ർ താ​ഴ്ത്തി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് 100 ഘ​ന​മീ​റ്റ​ർ കു​റ​ച്ചി​രി​ന്നു.

ചെ​റു​തോ​ണി ഡാ​മി​ലെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ല​യാ​തു​റ​ന്ന​തോ​ടെ ഇ​ന്ന് പെ​രി​യാ​റി​ൽ ജ​ല നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​വാ​നി​ട​യു​ണ്ട്. എ​ന്നാ​ൽ, കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നാ​ണ് അ​ധി​ക്യ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം പ​തി​നൊ​ന്നോ​ടെ​യേ ചെ​റു​തോ​ണി​യി​ൽ നി​ന്നും പെ​രി​യാ​റി​ൽ കോ​ത​മം​ഗ​ലം പ്ര​ദേ​ശ​ത്ത് വെ​ള്ളം എ​ത്തു​ക​യു​ള്ളു വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​ഭൂ​ത​ത്താ​ൻ കെ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ല​ത്തെ അ​പേ​ക്ഷി​ച്ച് ഒ​രു മീ​റ്റ​റി​ലേ​റെ ജ​ല​നി​ര​പ്പ് താ​ണി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി ലെ 32 ​മീ​റ്റ​റാ​യി​രു​ന്ന​ത് ഇ​ന്ന് 30.65 മീ​റ്റ​റാ​ണ് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ക്ത​മാ​യ മ​ഴ​യും ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​മാ​ണ് ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​വാ​ൻ ഇ​ട​യാ​ക്കി​യ​ത്.​ര​ണ്ട് മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ന്നാ​ലും ഇ​വി​ടെ പെ​രി​യാ​ർ വി​സ്ത്യ​ത​മാ​യി ഒ​ഴു​കു​ന്ന​തി​നാ​ൽ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് റ​വ​ന്യു അ​ധി​ക്യ​ത​ർ അ​റി​യി​ക്കു​ന്ന​ത്. എ​ങ്കി​ലും ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Related posts