അടയ്ക്കേണ്ടത് ഫാക്ടറികൾ..! ലോ​ക ജ​ല ദി​നം ആ​ച​രി​ച്ച് 24 മ​ണി​ക്കൂ​ർ ആ​കും മു​മ്പെ പെ​രി​യാ​റി​ൽ വ്യ​വ​സാ​യ മാ​ലി​ന്യം വ​ൻ​തോ​തി​ൽ ത​ള്ളി; മത്‌സ്യങ്ങൾ ചത്തുപൊങ്ങി

fish-malinyamക​ള​മ​ശേ​രി: ലോ​ക ജ​ല ദി​നം  ആ​ച​രി​ച്ച് 24 മ​ണി​ക്കൂ​ർ ആ​കും മു​മ്പെ പെ​രി​യാ​റി​ൽ വ്യ​വ​സാ​യ മാ​ലി​ന്യം വ​ൻ​തോ​തി​ൽ ത​ള്ളി. ഇ​ന്ന​ലെ ചു​ണ്ണാ​മ്പു ക​ല​ർ​ന്ന നി​റ​ത്തി​ൽ ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് പെ​രി​യാ​റി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി. ഏ​ലൂ​ർ പാ​താ​ളം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ പെ​രി​യാ​ർ വെ​ള്ള നി​റ​ത്തി​ലാ​യ​ത്. രാ​വി​ലെ 12 മ​ണി ക​ഴി​ഞ്ഞ് പാ​താ​ളം ബ്രി​ഡ്ജി​ലെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് സം​ഭ​വം

. പാ​യ​ൽ ഒ​ഴു​ക്കി ക​ള​യാ​നു​ണ്ടെ​ന്ന പേ​രി​ലാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ എ​ട​യാ​ർ മേ​ഖ​ല​യി​ൽ നി​ന്ന് ചു​ണ്ണാ​മ്പു ക​ല​ർ​ന്ന രീ​തി​യി​ൽ വെ​ള്ളം പ​ത​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു. ശ്വാ​സം കി​ട്ടാ​തെ മീ​നു​ക​ൾ പു​ഴ​യു​ടെ പ​ര​പ്പി​ൽ പൊ​ങ്ങി വ​ന്ന​തോ​ടെ കാ​ക്ക​ക​ൾ കൂ​ട്ടം കൂ​ടി ക​ര​ഞ്ഞ​താ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ ആ​ദ്യം പെ​ട്ട​ത്. മീ​നു​ക​ളെ തി​ന്നാ​ൻ നീ​ർ​നാ​യ​ക​ളും എ​ത്തി.

ഷ​ട്ട​ർ തു​റ​ന്ന വി​വ​ര​മ​റി​ഞ്ഞ് വ്യ​വ​സാ​യ മാ​ലി​ന്യം വ​ൻ​തോ​തി​ൽ ത​ള്ളു​ക​യാ​ണെ​ന്ന വ​സ്തു​ത പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മ​ന​സ്സി​ലാ​യ​തി​നെ തു​ട​ർ​ന്ന്  ഷ​ട്ട​ർ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​ന​ക്കൂ​ട്ടം വ​ർ​ധി​ച്ചു വ​ന്ന​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ 12.45 ഓ​ടെ ഷ​ട്ട​ർ അ​ട​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പു​ഴ​യി​ൽ നീ​ന്തി​യെ​ത്തി ച​ത്തു​പൊ​ങ്ങി​യ മീ​നു​ക​ൾ ശേ​ഖ​രി​ച്ചു.

സാ​ധാ​ര​ണ മീ​നു​ക​ൾ​ക്ക് പു​റ​മേ കൊ​ഞ്ച്, ക​രി​മീ​ൻ തു​ട​ങ്ങി​യ​വ​യും ച​ത്തു​പൊ​ങ്ങി. ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ മ​ലി​ന​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​താ​ളം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്  മു​ക​ളി​ലെ​ത്തി ജ​ല​ത്തി​ൻെ​റ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു മ​ട​ങ്ങി. ശു​ദ്ധീ​ക​രി​ക്കാ​തെ പെ​രി​യാ​റി​ലേ​ക്ക് വ്യ​വ​സാ​യ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ  ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts