ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ക​ളി​ക്കു​മോ?

footbal-lമ​നാ​മ: 2026ലെ ​ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ക​ളി​ക്കു​മോ ആ​ഞ്ഞു​പി​ടി​ച്ചാ​ൽ ലോ​ക​റാ​ങ്കിം​ഗി​ൽ 100-ാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ക്ക് ലോ​ക​ക​പ്പ് ക​ളി​ക്കാ​ൻ സാ​ധി​ക്കും. 2026ലെ ​ലോ​ക​ക​പ്പി​ൽ ടീ​മു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കും ക​ളി​ക്കാ​മെ​ന്ന സാ​ഹ​ച​ര്യം ഉ​രു​ത്തി​രി​യു​ന്ന​ത്. 2026 ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത ടീ​മു​ക​ളു​ടെ എ​ണ്ണം 32ല്‍ ​നി​ന്നും 48 ആ​യാ​ണ് ഉ​യ​ര്‍ത്തി​യ​ത്.

ടീ​മു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കു​മ്പോ​ള്‍ നേ​ട്ടം ആ​ഫ്രി​ക്ക​യ്ക്കും ഏ​ഷ്യ​യ്ക്കു​മാ​ണ്. ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഏ​ഷ്യ​ന്‍ ടീ​മു​ക​ളു​ടെ എ​ണ്ണം നാ​ല​ര​യി​ല്‍ നി​ന്ന് എ​ട്ടാ​യി ഉ​യ​രു​മ്പോ​ള്‍ ആ​ഫ്രി​ക്ക​ന്‍ ടീ​മു​ക​ളു​ടെ എ​ണ്ണം അ​ഞ്ചി​ല്‍ നി​ന്ന് ഒ​ന്‍പ​താ​യി മാ​റും.

മ​നാ​മ​യി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് ടീ​മു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളു​ടെ എ​ണ്ണം 16 ആ​യി ഉ​യ​രും നി​ല​വി​ൽ 13 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

നാ​ല​ര സ്ഥാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന ലാറ്റിനമേരിക്ക, കോൺകാകാഫ് മേഖലകൾക്ക് ആ​റു ടീമുകളെ വീതം എത്തിക്കാം. അ​തേസ​മ​യം അ​ര സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു ഓ​ഷ്യാ​നി​യ​ക്കാ​ര്‍ക്കു അ​ത് ഒ​രു ടീ​മി​ന്‍റെ പ​ങ്കാ​ളി​ത്ത​മാ​യി വ​ര്‍ധ​ന​യു​ണ്ടാ​കും തു​ട​ര്‍ന്ന് വേ​ണ്ടി​വ​രു​ന്ന ര​ണ്ടു ടീ​മു​ക​ളെ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തും. പ്രാ​ഥ​മി​ക​ഘ​ട്ട മ​ത്സ​ര​ങ്ങ​ളെ മൂ​ന്നു ടീ​മു​ക​ള്‍ വീ​ത​മു​ള്ള 16 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കാ​നാ​ണ് ആ​ലോ​ച​ന.

ഓ​രോ ഗ്രൂ​പ്പി​ല്‍നി​ന്നും കൂ​ടു​ത​ല്‍ പോ​യ​ന്‍റ് നേ​ടു​ന്ന ഒ​രു ടീം ​പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തും. പ്രീ​ക്വാ​ര്‍ട്ട​ര്‍ മു​ത​ല്‍ ഇ​പ്പോ​ഴ​ത്തെ രീ​തി​യ​നു​സ​രി​ച്ച് നോ​ക്കൗ​ട്ടാ​യി​രി​ക്കും. ഇ​പ്പോ​ള്‍ 32 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ന്‍റെ അ​ന്തി​മ​റൗ​ണ്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. 1998 ലോ​ക​ക​പ്പ് മു​ത​ലാ​ണ് 32 ടീ​മു​ക​ള്‍ എ​ന്ന് തീ​രു​മാ​നി​ച്ച​ത്. നാ​ലു ടീ​മു​ക​ള്‍ വീ​ത​മു​ള്ള എ​ട്ടു ഗ്രൂ​പ്പു​ക​ളാ​യാ​ണ് മ​ത്സ​രം. ഓ​രോ ഗ്രൂ​പ്പി​ല്‍നി​ന്നും ര​ണ്ടു​ടീ​മു​ക​ള്‍ വീ​തം പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തു​ന്നു. പ്രീ​ക്വാ​ര്‍ട്ട​ര്‍ മു​ത​ല്‍ തോ​ല്‍ക്കു​ന്ന ടീം ​പു​റ​ത്താ​കും.

Related posts