നാ​യി​ക സ​മ്മ​തി​ച്ചി​ല്ല; രംഗം വെട്ടിമാറ്റി

kalyaniമൊ​ട്ട​രാ​ജേ​ന്ദ്ര​നും പ​വ​ർ സ്റ്റാ​ർ ശ്രീ​നി​വാ​സ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് മോ​ഹ​ന. മ​ല​യാ​ളി​യാ​യ ന​വാ​ഗ​ത ന​ടി ക​ല്യാ​ണി നാ​യ​രാ​ണ് ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ മൊ​ട്ട രാ​ജേ​ന്ദ്ര​നെ ക​ല്യാ​ണി ചും​ബി​ക്കേ​ണ്ട രം​ഗ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ആ ​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ല്യാ​ണി ത​യ്യാ​റാ​യി​ല്ല. അ​ശ്ലീ​ല​മാ​യൊ​രു ചും​ബ​ന​മോ, ലി​പ് ലോ​ക്കോ ഒ​ന്നു​മാ​യി​രു​ന്നി​ല്ല ആ ​രം​ഗം. പ​ക്ഷെ ന​ടി ആ ​ഭാ​ഗ​ത്ത് അ​ഭി​ന​യി​ക്കാ​ൻ മ​ടി​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ ക​ണ്ട​പ്പോ​ൾ ക​ല്യാ​ണി ഭ​യ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.​ഇ​തേ​ത്തു​ട​ർ​ന്ന് ന​ടി​യെ ഒ​രു മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടുപോ​യി അ​ണി​യ​റ​ക്കാ​ർ സം​സാ​രി​ച്ചു നോ​ക്കി. ഈ ​സി​നി​മ ത​ന്നെ താ​ൻ ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ന​ടി പ​റ​ഞ്ഞു​വ​ത്രേ.

സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് സം​സാ​രി​ച്ചി​ട്ടും ന​ടി ചും​ബ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യി​ല്ല. സം​സാ​ര​ത്തി​ന്‍റെ ശ​ബ്ദം മു​റി​യി​ൽ നി​ന്ന് ഉ​യ​ർ​ന്നു വന്ന​പ്പോ​ൾ അ​തൊ​രു ത​ർ​ക്ക​മാ​യി പോ​ലും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. ഒ​ടു​വി​ൽ ആ ​രം​ഗം ചി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്

Related posts