രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ചു, മൂന്നാംക്ലാസിലെത്തിയപ്പോള്‍ അച്ഛന്‍ വേറെ കല്യാണം കഴിച്ചു, പിന്നെ ഓട്ടോ ഓടിക്കലും മിമിക്രിയും, കഷ്ടപ്പാടിന്റെ ബാല്യം താണ്ടിയ നടന്‍ ഹരീഷ് കണാരന്റെ കഥ അറിയാതെ പോകരുത്

harishങ്ങള് എന്തൊരു വെറുപ്പിക്കലാണെന്റെ ബാബുവേട്ടാ… ഇ ഡയലോഗ് കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നൊരു രൂപവുമാണ്ട്. നിക്ഷ്കളങ്ക ഭാവത്തില്‍ നില്ക്കുന്ന ഒരു പാവത്താന്റെ രൂപം. അതേ ഹരീഷ് കണാരന്‍ എന്ന നടന്റെ റേഞ്ച് ഇപ്പോള്‍ അങ്ങ് മേലെയാണ്. എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന ഹരീഷിന്റെ ബാല്യം പക്ഷേ അത്ര സുഖകരമായിരുന്നില്ല. ദുരിതങ്ങള്‍ താണ്ടി സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അഭിരമിക്കുന്ന ഈ കോഴിക്കോട്ടുകാരന്‍ തന്റെ ജീവിതത്തെ വിവരിക്കുന്നത് ഇങ്ങനെ.

എന്റെ രണ്ടാം വയസിലാണ് അമ്മ മരിക്കുന്നത്. ടിബിയായിരുന്നു. മൂന്നാം വയസില്‍ അച്ഛന്‍ വേറെ വിവാഹം കഴിച്ചു. രണ്ടു കൊല്ലം അവരുടെ കൂടെനിന്നു. പിന്നെ മാമമന്റെ കൂടെയായി ജീവിതം. പത്താംക്ലാസില്‍ തോറ്റതോടെ ഓട്ടോ ഓടിക്കാന്‍ പോകാന്‍ തുടങ്ങി. ഒപ്പം ചെറിയതോതില്‍ മിമിക്രിയും. ബന്ധുക്കള്‍ ഉപദേശിക്കാന്‍ തുടങ്ങിയതോടെ വീണ്ടും എസ്എസ്എല്‍സി എഴുതാന്‍ ട്യൂഷന് പോയി തുടങ്ങി. എന്തായാലും ജീവിതം മാറി തുടങ്ങുന്നത് അവിടെ വച്ചാണ്. സന്ധ്യയെ (ഭാര്യ) കാണുന്നതും പരിചയപ്പെടുന്നതും അവിടെവച്ചാണ്. പ്രണയം തുടങ്ങിയതോടെ ജീവിതത്തില്‍ ഒറ്റയ്ക്കല്ലെന്ന തോന്നിതുടങ്ങി.

ചെറുപ്പം മുതലേ അച്ഛനോടായിരുന്നു എനിക്ക് അടുപ്പം. ദൈവം മനപൂര്‍വം അങ്ങനെയാക്കിയതാകാം. അമ്മ നേരത്തേ പോകുമെന്ന് ദൈവത്തിന് അറിയാമല്ലോ. ക്ലബ്ബിന്റെ പരിപാടിക്കും കല്യാണത്തിനുമൊക്കെ പരിപാടി അവതരിപ്പിച്ചു നടക്കുന്നതിനിടെയാണ് മഴവില്‍ മനോരമയില്‍ കോമഡി ഫെസ്റ്റിവല്‍ വരുന്നത്. അവിടെയെത്തി ജാലിയന്‍ കണാരനായതോടെ എന്റെ ഭാഗ്യം തെളിഞ്ഞു. ഉത്സാഹക്കമ്മിറ്റിയിലും സപ്തമശ്രീ തസ്കരയിലുമൊക്കെ മുഖം കാണിച്ചു. സപ്തമശ്രീയിലെ തുരങ്കം കുഴിക്കുന്ന കള്ളന്റെ വേഷം എനിക്കു മറക്കാനാകത്തതാണ്.

Related posts