ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് സെ​മി ഫൈ​ന​ല്‍സ് ടീ​മു​ക​ളാ​യി

hokey-lലോസ​ന്‍: അ​ന്താ​രാ​ഷ്‌ട്ര ​ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്‍ പു​രു​ഷ​ന്മാ​രു​ടെ ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് സെ​മി ഫൈ​ന​ല്‍സി​നു​ള്ള ടീ​മു​ക​ളെ സ്ഥി​രീ​ക​രി​ച്ചു. ജൂ​ണി​ലാ​ണ് സെ​മി ഫൈ​ന​ല്‍സ്. റൗ​ണ്ട് ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ചും റാ​ങ്കിം​ഗ് അ​നു​സ​രി​ച്ചു​മാ​ണ് ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ജൂ​ണ്‍ 15 മു​ത​ല്‍ 25 വ​രെ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്ക് കാ​ന​ഡ, മ​ലേ​ഷ്യ, ചൈ​ന, സ്‌​കോ​ട്‌​ല​ന്‍ഡ് എ​ന്നീ ടീ​മു​ക​ള്‍ യോ​ഗ്യ​ത നേ​ടി. ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് ര​ണ്ടി​ല്‍നി​ന്നാ​ണ് മൂ​ന്നു ടീ​മും യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​വ​ര്‍ക്കൊ​പ്പം ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍ജ​ന്‍റീ​ന, നി​ല​വി​ലെ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ നെ​ത​ര്‍ല​ന്‍ഡ്‌​സ്, ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, കൊ​റി​യ, ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് എ​ന്നീ ടീ​മു​ക​ളു​മു​ണ്ട്.

ര​ണ്ടാ​മ​ത്തെ സെ​മി ഫൈ​ന​ല്‍സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹ​ാനസ്ബ​ര്‍ഗി​ല്‍ ജൂ​ലൈ 8 മു​ത​ല്‍ 23 വ​രെ ന​ട​ക്കും. റൗ​ണ്ട് ര​ണ്ടി​ല്‍നി​ന്ന് അ​യ​ര്‍ല​ന്‍ഡ്, ജ​പ്പാ​ന്‍, ഫ്രാ​ന്‍സ്, ഈ​ജി​പ്ത് ടീ​മു​ക​ളാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ലോ​ക​ക​പ്പ്, ലോ​ക ലീ​ഗ്, ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ ഓ​സ്‌​ട്രേ​ലി​യ, ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ ബെ​ല്‍ജി​യം, ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ലം നേ​ടി​യ ജ​ര്‍മ​നി, ന്യൂ​സി​ല​ന്‍ഡ്, സ്‌​പെ​യി​ന്‍, ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ളാ​ണു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക 2015ലെ ​ആ​ഫ്രി​ക്ക​ന്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പ് ജേ​താ​ക്കളാ​ണ്.

പു​തി​യ റാ​ങ്കിം​ഗി​ല്‍ റി​യോ ഒ​ളി​മ്പി​ക്‌​സി​ലെ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ട്ട​ക്കാ​രാ​യ അ​ര്‍ജ​ന്‍റീ​ന ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. ഇ​ന്ത്യ ആ​റാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ജ​ര്‍മ​നി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യ​പ്പോ​ള്‍ നെ​ത​ര്‍ല​ന്‍ഡ്‌​സ് നാ​ലി​ലേ​ക്കു പ​തി​ച്ചു. ബെ​ല്‍ജി​യം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.ര​ണ്ട് ഫൈ​ന​ല്‍സി​ലെ​യും ടോ​പ് ടീ​മു​ക​ള്‍ ഈ ​വ​ര്‍ഷം ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ഹോ​ക്കി വേ​ള്‍ഡ് ലീ​ഗ് ഫൈ​ന​ലി​ലേ​ക്കും അ​ടു​ത്ത​വ​ര്‍ഷം ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു യോ​ഗ്യ​ത​നേ​ടും.

Related posts