പ​ഞ്ചാ​ബി​നു ര​ണ്ടാം ജ​യം

ipl-panchabu-lഇ​ന്‍ഡോ​ര്‍: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നെ എ​ട്ടു വി​ക്ക​റ്റി​നു ത​ക​ര്‍ത്താ​ണ് പ​ഞ്ചാ​ബ് മു​ന്നേ​റി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 148 റ​ണ്‍സെ​ടു​ത്തു.

എ.ബി. ഡിവില്ല്യേഴ്സ് 46 പ​ന്തി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​യും ഒ​മ്പ​തു പ​ടു​കൂ​റ്റ​ന്‍ സി​ക്‌​സ​റു​മ​ട​ക്കം 89 റ​ണ്‍സെ​ടു​ത്തു. എ​ന്നാ​ല്‍, മ​റ്റു ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്ക് കാ​ര്യ​മാ​യി സം​ഭാ​വ​ന ന​ല്‍കാ​നാ​യി​ല്ല.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് കാ​ര്യ​മാ​യ തി​ടു​ക്കം കാ​ണി​ക്കാ​തെ ബാ​റ്റ് ചെ​യ്തു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ മ​ന്‍ദീ​പ് വോ​റ​യും ഹ​ഷിം അം​ല​യും ചേ​ര്‍ന്ന് 61 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്ത് വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി. 21 പ​ന്തി​ല്‍ 34 റ​ണ്‍സ് നേ​ടി​യ വോ​റ പു​റ​ത്താ​യി.

എ​ന്നാ​ല്‍, 38 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യു​ടെ​യും മൂ​ന്നു സി​ക്‌​സ​റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 58 റ​ണ്‍സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ഹ​ഷിം അം​ല​യു​ടെ ചി​റ​കി​ലേ​റി പ​ഞ്ചാ​ബ് 14.3 ഓവറിൽ 150 റ​ണ്‍സി​ലെ​ത്തി. 22 പ​ന്തി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​യും നാ​ലു സി​ക്‌​സു​മ​ട​ക്കം 43 റ​ണ്‍സെ​ടു​ത്ത് ഓ​സീ​സ് താ​രം ഗ്ലെ​ന്‍ മാ​ക്‌​സ് വെ​ലി​ന്‍റെ മി​ക​വ് അം​ല​യ്ക്കു തു​ണ​യാ​യി. ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ട്ടു​കെ​ട്ട് 72 റ​ണ്‍സെ​ടു​ത്തു.

Related posts