പ്രതീക്ഷയോടെ… നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ല്‍ തു​ട​രു​ന്നു; ര​ണ്ടു​നാ​ള്‍​ക്കു ശേ​ഷം ച​ര്‍​ച്ച

കൊ​ച്ചി: മ​ക​ളു​ടെ മോ​ച​ന​ശ്ര​മ​ത്തി​നാ​യി യെ​മ​നി​ലെ​ത്തി​യ നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ല്‍ തു​ട​രു​ന്നു. യെ​മ​നി​ല്‍ ര​ണ്ടു ദി​വ​സം വാ​രാ​ന്ത്യ അ​വ​ധി​യാ​ണ്. അ​തി​നു​ശേ​ഷ​മാ​കും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക. എം​ബ​സി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ന്ന​ലെ പ്രേ​മ​കു​മാ​രി​യെ​യും നി​മി​ഷ​പ്രി​യ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​യും യെ​മ​നി​ലെ ബി​സി​ന​സു​കാ​ര​നു​മാ​യ സാ​മു​വേ​ല്‍ ജെ​റോ​മി​നെ​യും ക​ണ്ട് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. നി​മി​ഷ​പ്രി​യ​യെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ആ​ദ്യ​പ​ടി​യാ​യി യെ​മ​ന്‍ ഗോ​ത്ര​ത്ത​ല​വ​ന്മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

സേ​വ് നി​മി​ഷ​പ്രി​യ ഫോ​റം അം​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​വും ച​ര്‍​ച്ച ന​ട​ക്കു​ക. ഗോ​ത്ര​ത്ത​ല​വ​ന്മാ​രു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മാ​കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. യെ​മ​ന്‍ പൗ​ര​ന്‍റെ കു​ടും​ബ​ത്തെ​യും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ്രേ​മ​കു​മാ​രി സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്. ഇ​വ​ര്‍ മാ​പ്പ് ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ നി​മി​ഷ പ്രി​യ​യു​ടെ തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​കൂ.

ശ​രി​യ​ത്ത് നി​യ​മ​പ്ര​കാ​ര​മു​ള്ള ദ​യാ​ധ​നം കൊ​ല്ല​പ്പെ​ട്ട ത​ലാ​ല്‍ അ​ബ്ദു​ള്‍​മ​ഹ്ദി​ന്‍റെ കു​ടും​ബം സ്വീ​ക​രി​ച്ചാ​ല്‍ ശി​ക്ഷ​യി​ല്‍ ഇ​ള​വ് ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നി​മി​ഷ പ്രി​യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഇ​തി​നാ​യു​ള്ള ച​ര്‍​ച്ച​ക്കാ​ണ് ഇ​പ്പോ​ള്‍ പ്രേ​മ​കു​മാ​രി യെ​മ​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

12 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം നി​മി​ഷ​പ്രി​യ​യെ അ​മ്മ സ​ന സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വ​ച്ച് ക​ണ്ടി​രു​ന്നു. യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍​മ​ഹ്ദി 2017ല്‍ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് നി​മി​ഷ​പ്രി​യ​യ്ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

Related posts

Leave a Comment