ജയം രവിയും ഹന്‍സികയും പ്രണയത്തില്‍? രവിയുടെ ദാമ്പത്യത്തില്‍ വിള്ളല്‍?

hansika1തമിഴകത്ത് മറ്റൊരു യുവനടന്റെ ദാമ്പത്യവും ട്രാക്ക് തെറ്റിയോടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ ജയം രവിയും ഭാര്യ ആര്‍ഥിയും അത്ര നല്ല രസത്തിലല്ല എന്നാണ് കോടമ്പക്കത്തു നിന്നു കേള്‍ക്കുന്ന വാര്‍ത്തകള്‍. ജയംരവിയും നടി ഹന്‍സിക മോട്ട്‌വാണിയും പ്രണയത്തിലാണെന്നും ഇതേച്ചൊല്ലി രവിയും ഭാര്യയും എന്നും വഴക്കാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹന്‍സികയുമായുള്ള ജയം രവിയുടെ ബന്ധത്തെത്തുടര്‍ന്ന് ഭാര്യ ആര്‍ഥിയുമായി നടന്‍ എന്നും വഴക്കാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ ജയം രവിയോട് അച്ഛന്‍ മോഹന്‍ ആവശ്യപ്പെട്ടിട്ടും നടന്‍ അനുസരിക്കുന്നില്ലത്രെ. സഹോദരന്‍ മോഹന്‍രാജയും ഇക്കാര്യത്തില്‍ ജയം രവിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നാണ് കേള്‍ക്കുന്നത്. പ്രഭു ദേവ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹന്‍സികയും ജയംരവിയും ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. ബോഗന്‍ എന്ന ചിത്രത്തിലാണ് രവിയും ഹന്‍സികയും ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രം 23 ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

Related posts