മ​യാ​മി ഓ​പ്പ​ൺ: ജൊ​ഹാ​ന കോ​ണ്ട മൂ​ന്നാം റൗ​ണ്ടി​ൽ

ഫ്ലോ​റി​ഡ: ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട മ​യാ​മി ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ബെ​ൽ​ജി​യ​ത്തി​ന്‍റെ കി​ർ​സ്റ്റെ​ൻ ഫ്ലി​പ്കെ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജൊ​ഹാ​ന മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജൊ​ഹാ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 6-4, 6-3. ആ​ദ്യ റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ച ബ്രി​ട്ടീ​ഷ് താ​രം മൂ​ന്നാം റൗ​ണ്ടി​ൽ ജ​ർ​മ​നി​യു​ടെ എ​ലി​സെ മെ​ർ​ട്ട​ൻ​സി​നെ നേ​രി​ടും.

ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ​യും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. അ​രി​ന സ​ബ​ലെ​ൻ​ക​യെ​യാ​ണ് ക്വി​റ്റോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 7-5, 3-6, 6-3.

ഇ​ന്ത്യ​ൻ വെ​ൽ​സ് ചാ​മ്പ്യ​ൻ ന​വോ​മി ഒ​സാ​ക്ക ആ​ദ്യ റൗ​ണ്ടി​ൽ സൂ​പ്പ​ർ താ​രം സെ​റീ​ന വി​ല്യം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം റൗ​ണ്ടി​ൽ എ​ലി​ന വി​റ്റോ​ളി​ന​യു​ടെ മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഒ​സാ​ക്ക​യു​ടെ പ​രാ​ജ​യം. സ്കോ​ർ: 6-4, 6-2.

Related posts