കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്കിയത് ബന്ധു, പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കുടുങ്ങിയതേ അതേ ബന്ധുവും!

ലൈംഗിക പീഡനത്തിനിരയായി കഴിഞ്ഞ 17കാരിയെ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്തി വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഏറെക്കാലമായി പീഡനം നടക്കുന്നതായി കണ്ടെത്തിയത്. കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്താനായി പരാതി നല്കിയതും പിതാവാണ്.

കട്ടപ്പന മുരളകമേട് സ്വദേശിനിയായ പതിനാറു വയസുകാരിയെ കാണാനില്ലന്ന പിതാവിന്റെ പരാധിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാമുകനോടൊപ്പം പിടി കൂടിയത്.

കട്ടപ്പന നിര്‍മ്മലാസിറ്റിയില്‍ ഒരാളുമായി കുട്ടി രണ്ടു മാസത്തോളമായി പ്രണയത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേയ്ക്ക് പോകും വഴി വിവാഹ വാഗ്ദാനം നല്‍കി യുവാവ് പെണ്‍കുട്ടിയെ ഓട്ടോറിക്ഷായില്‍ കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുപോയി.

ഇതു കണ്ടു നിന്ന കുട്ടിയുടെ സഹപാഠി പിതാവിനെ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കാമുകന്റെ വീട്ടില്‍ നിന്നും പിടികൂടിയത്.

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ടു ദിവസം മുമ്പ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പിതാവ് പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു.

മുന്‍പ് കരിമണ്ണൂരില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയും കുടുംബവും ഏതാനും നാള്‍ മുമ്പാണ് കട്ടപ്പനയില്‍ താമസമാക്കിയത്. പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് മാതാവ് നേരത്തേ പിണങ്ങി പോയിരുന്നു. കാമുകന്‍ കട്ടപ്പനയിലെ ആക്രിക്കടയിലെ ജീവനക്കാരനാണ്.

Related posts