കടിച്ചത് ഗ്ലാസല്ല; ട്രോൾ പെരുകിയപ്പോൾ ലെന സത്യം വെളിപ്പെടുത്തി

Lena_glassട്രോളന്മാർക്ക് ട്രോളുണ്ടാക്കാൻ പ്രത്യേകിച്ച് വിഷയമൊന്നും വേണ്ട. കഴിഞ്ഞ ദിവസം നടി ലെന ചില്ലുകഷണം കടിച്ചുമുറിച്ചു തിന്നുന്നു എന്ന പേരിൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതാണ് ട്രോളന്മാർ ആഘോഷമാക്കിയത്. “ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്’ എന്ന തലക്കെട്ടോടെയാണ് ലെന ഇൻസ്റ്റഗ്രാമിൽ‌ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് കമന്‍റുകളുമായി നൂറുകണക്കിനു പേർ എത്തി. ഇത് ചില്ലുതന്നെയാണോ അതോ ഐസ് കട്ടയാണോ എന്ന് സംശയവും ചിലർ ഉന്നയിച്ചിരുന്നു.

ട്രോൾ പെരുകിയപ്പോൾ വീഡിയോയ്ക്ക് വിശദീകരണവുമായി സാക്ഷാൽ ലെന തന്നെ രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ആ സത്യം വെളിപ്പെടുത്തിയത്. ലൊക്കേഷനിൽ വച്ച് താൻ ഷൂട്ട് ചെയ്ത പ്രാങ്ക് വീഡിയോ ആണിതെന്നും. സത്യത്തിൽ ഒരു ഗ്ലാസ് കഷ്‌ണമല്ല മറിച്ച്, ആക്ഷൻ സീക്വൻസുകളിൽ ഗ്ലാസിനു പകരമായി ഉപയോഗിക്കുന്ന വാക്സ് ആണെന്നും ലെന പറയുന്നു. വീഡിയോ ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞ ലെന ഏതാനും ട്രോളുകളും പങ്കുവച്ചിട്ടുണ്ട്…

ലെനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Related posts