മമ്മൂട്ടി കൈയിലെടുത്ത ആ കുട്ടി ദുല്‍ഖറല്ല, ഞാനാണ്’: വെളിപ്പെടുത്തലുമായി യുവാവ്

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രത്തിന് പുതിയ അവകാശി. മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനെ കൈയില്‍പിടിച്ച് നില്ക്കുന്നുവെന്ന മട്ടില്‍ പ്രചരിച്ച ചിത്രം തന്റേതാണെന്ന വെളിപ്പെടുത്തലാണ് നിഖില്‍ ഇക്ബാല്‍ എന്ന യുവാവ് നടത്തിയിരിക്കുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍ ഇത് ഞാനല്ല എന്ന് കമന്റിട്ടതോടെയാണ് ചിത്രം വൈറലായി മാറിയത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി എടുത്തിരിക്കുന്നത് താനാണെന്നും തനിക്ക് ഒരു വയസ്സ് ഉള്ളപ്പോഴാണ് മമ്മൂട്ടി തന്നെ എടുത്തുകൊണ്ട് നിന്നതെന്നും നിഖില്‍ ഇക്ബാല്‍ പറയുന്നു.

2012ലാണ് ഫാമിലി ആല്‍ബത്തില്‍നിന്നുള്ള ചിത്രം ഫെയ്സ്ബുക്കില്‍ ഇട്ടത്. അതിന് ശേഷം സിനിമാ പേജുകളും മറ്റും ഈ ചിത്രം എടുത്തുകൊണ്ടു പോയി ഇത് ദുല്‍ഖറാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഇക്ബാല്‍ പറയുന്നു. എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോല്‍ ഇഖ്ബാലിന്റെ അമ്മ എടുപ്പിച്ച ചിത്രമാണിത്.

Related posts