ഫ്രാൻസിൽ നിന്നും 3വർഷം മുമ്പ്‌ ചെറായി ബീച്ചിലെത്തി; കണ്ടമാത്രയിൽ തന്നെ സാറയ്ക്ക് അരുണിനെ ഇഷ്ടപ്പെട്ടു; ഒടുവിൽ സാറ അരുണിന് സ്വന്തമായ കഥയിങ്ങനെ

marriageചെ​റാ​യി: ഫ്ര​ഞ്ചു​കാ​രി​യാ​യ മ​ദാ​മ്മ​യ്ക്ക് മൂ​ന്ന് വ​ർ​ഷം മു​ന്പ് മ​ല​യാ​ളി​യു​വാ​വി​നോ​ട്  തോ​ന്നി​യ ഇ​ഷ്ടം വി​വാ​ഹ​ത്തി​ൽ ക​ലാ​ശി​ച്ചു. ചാ​ത്ത​ങ്ങാ​ട് ബീ​ച്ചി​ൽ ഹോം ​സ്റ്റേ ന​ട​ത്തു​ന്ന  ഓ​ളി​പ്പ​റ​ന്പി​ൽ സ​നു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ൻ അ​രു​ണാ​ണ്  ഫ്ര​ഞ്ചു​കാ​രി​യാ​യ സാ​റ(20)​യെ ജീ​വി​ത​സ​ഖി​യാ​ക്കി​യ​ത്. ഇ​ന്ന​ലെ പ​റ​വൂ​ർ പ​ല്ലം​തു​രു​ത്തി​ലെ  ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​യ സാ​റ മൂ​ന്നു വ​ർ​ഷം മു​ന്പ് അ​മ്മ വ​ലേ​റി​യ​ക്കൊ​പ്പം ചെ​റാ​യി ബീ​ച്ചി​ൽ വ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​രു​ണി​നെ പ​രി​ച​യ​പ്പെ​ട്ട​ത്.

അ​രു​ണ്‍ അ​ന്ന് ഫ്രീ​ലാ​ന്‍റ്സ് ഗൈ​ഡാ​യി​രു​ന്നു.  പി​ന്നീ​ട് എ​ല്ലാ​വ​ർ​ഷ​വും  സാ​റ​യും കു​ടും​ബ​വും ബീ​ച്ചി​ൽ എ​ത്താ​ൻ തു​ട​ങ്ങി. ഇ​തോ​ടൊ​പ്പം ഇ​വ​രു​ടെ പ്ര​ണ​യ​വും വ​ള​ർ​ന്നു.  ഒ​ടു​വി​ൽ ഇ​രു​വ​രും വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫ്രാ​ൻ​സി​ൽ വ​ച്ച്  വി​വാ​ഹം ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ അ​രു​ണി​നു അ​ങ്ങോ​ട്ടേ​ക്ക് പോ​കാ​നു​ള്ള യാ​ത്രാ അ​നു​മ​തി​ക​ൾ സം​ബ​ന്ധി​ച്ച ചി​ല ക​ട​ലാ​സു​ക​ൾ ശ​രി​യാ​കാ​തെ വ​ന്ന​പ്പോ​ൾ സാ​റ കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. അ​രു​ണി​ന്‍റെ  വീ​ട്ടു​കാ​രും കു​റ​ച്ച് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മെ വി​വാ​ഹ​ത്തി​ൽ സം​ബ​ന്ധി​ച്ചു​ള്ളൂ. ആ​റു​മാ​സം കേ​ര​ള​ത്തി​ൽ ചെ​ല​വ​ഴി​ച്ച​ശേ​ഷം അ​രു​ണും സാ​റ​യും  ഫ്രാ​ൻ​സി​ലേ​ക്ക് പോ​കും.

Related posts