മേഘയുടെ തട്ടിപ്പുകള്‍ ആദ്യരാത്രിയില്‍ത്തന്നെ, ശാരീരികബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറും, ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ നല്ലപിള്ള ചമയും, തട്ടിപ്പുക്കഥ ഇങ്ങനെ

megha1ഇന്‍ഡോറില്‍ പിടിയിലായ വിവാഹത്തട്ടിപ്പുകാരി മേഘയ്ക്ക് വിവാഹമെന്നത് പണമുണ്ടാക്കാനുള്ള മാര്‍ഗമായിരുന്നു. പണത്തിനായി ഒന്നിനുപിറകെ ഒന്നായി വിവാഹങ്ങള്‍ നടത്തുകയും പണവും ആഭരണങ്ങളുമായി അവിടെ നിന്നു മുങ്ങുകയുമായിരുന്നു പരിപാടി. ചെറിയ വൈകല്യമുള്ള സമ്പന്നരാണ് ഇവരുടെ ഇര. കഴിഞ്ഞ ദിവസമാണ് കൊച്ചി പോലീസ് ഇവരെ നോയിഡയില്‍ നിന്നു പിടികൂടിയത്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധിപ്പേരെ വിവാഹം ചെയ്തു വഞ്ചിച്ച കേസിലെ പ്രതികളായ ഇന്‍ഡോര്‍ സ്വദേശി മേഘ ഭാര്‍ഗവ് (27), സഹോദരി പ്രാചി ഭാര്‍ഗവ് (29), ഇവരുടെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ദേവേന്ദ്ര ശര്‍മ (32) എന്നിവരാണ് പിടിയിലായത്. പോലീസ് പിടികൂടി മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊണ്ടു വന്നപ്പോഴും ആരെയും കൂസാതെ നിന്നു മേഘയും സംഘവും.

28 വയസിനിടയില്‍ മേഘ ഭാര്‍ഗവ് വിവാഹം ചെയ്തത് നിരവധിയാളുകളെ. വളരെ കുറച്ചു കാലം കൊണ്ട് ഇത്രയുംപേരുടെ ഭാര്യയായ ശേഷം അവരെ വഞ്ചിച്ച് രക്ഷപ്പെട്ട ഈ യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പോലും അത്ഭുതമായി മാറിക്കഴിഞ്ഞു. ഒരു ചെറിയ പ്രദേശത്തോ സംസ്ഥാനത്തോ ഒതുങ്ങി നില്‍ക്കുന്നതല്ല മേഘയുടെ തട്ടിപ്പിന്റെ കളികള്‍. മേഘ ഭാര്‍ഗവ് ആണു കേസിലെ ഒന്നാം പ്രതി. ലെനിന്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇവര്‍ വിവാഹം ചെയ്തു തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു. അംഗവൈകല്യമോ മറ്റു ശാരീരിക വിഷമതകളോ അനുഭവിക്കുന്ന സമ്പന്നരായ യുവാക്കളെ വിവാഹം ചെയ്താണു തട്ടിപ്പ് നടത്തിയിരുന്നത്. ദേവേന്ദ്ര ശര്‍മയും പ്രാചിയുമാണ് പരിപാടികള്‍ ആസുത്രണം ചെയ്യുന്നതും ഇരയെ കണ്ടെത്തുന്നതും. ഇവരുടെ കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷം തങ്ങളുടെ സുന്ദരിയായ ബന്ധുവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാമെന്ന് അറിയിക്കും.

ഇത്തരക്കാരെ വിവാഹം കഴിക്കുമ്പോള്‍ പണവും സ്വര്‍ണവും ആവശ്യപ്പെടും. ഇതിനു തയ്യാറാകുന്നവരുമായി വിവാഹം നടത്തുകയും ഈവിധം ഭര്‍ത്താക്കന്മാരാകുന്നവര്‍ക്കൊപ്പം കുറച്ചു ദിവസങ്ങള്‍ മാത്രം കഴിയും. തന്ത്രപരമായി ഭര്‍ത്താവില്‍ നിന്ന് അകലം പാലിച്ചു ശാരീരിക ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞുമാറും. പിന്നീട് സ്വര്‍ണാഭരണങ്ങളും പണവുമായി കടന്നുകളയുകയുമായിരുന്നു രീതി. പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ മാറി മാറി താമസിക്കും. തട്ടിപ്പിലൂടെ ഇതുവരെ ഒന്നരക്കോടിയോളം തട്ടിയെടുത്തു സംഘം. ആഡംബരത്തിനായും മറ്റുമാണ് ഇവര്‍ ഈ പണം ഉപയോഗിച്ചിരുന്നത്. വിവാഹത്തിന് പിന്നാലെ ആദ്യരാത്രിയില്‍ ഉള്‍പ്പെടെ പാലില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷമാണ് വിലപ്പെട്ട വസ്തുക്കള്‍ അടിച്ചുമാറ്റിയിരുന്നത്. രണ്ടോ മൂന്നോ ദിവസം വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ച് നല്ല കുട്ടിയെന്ന് വരുത്തി ഒടുവില്‍ മുങ്ങുകയാണ് രീതി. പീന്നീട് ദിവസങ്ങള്‍ക്കകം മറ്റൊരു ഇടത്ത് അടുത്ത ഇരയെ തേടുകയും ചെയ്യുന്നതായിരുന്നു രീതി. കബളിപ്പിക്കലിന് ഇരയായിരുന്നവര്‍ നാണക്കേട് ഓര്‍ത്ത് മോഷണവിവരം പുറത്തു പറയാറില്ല എന്നത് മേഘയ്ക്കും തട്ടിപ്പു സംഘത്തിനും കൂടുതല്‍ സഹായകരമാകുകയും ചെയ്തിരുന്നു.

എറണാകുളം ബ്രോഡ്‌വേയില്‍ ഹോള്‍സെയില്‍ തുണിക്കച്ചവടക്കാരനായ ഗുജറാത്ത് സ്വദേശി ലെനിന്‍ ജിതേന്ദറിനെ മേഘ ഭാര്‍ഗവ് വിവാഹം കഴിക്കുന്നതിന് 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും ആവശ്യപ്പെട്ടു. വീട്ടുകാരുമായി ആലോചിച്ച് ആവശ്യപ്പെട്ടതെല്ലാം വാങ്ങിയശേഷം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ മതാചാരപ്രകാരം വിവാഹചടങ്ങുകള്‍ നടത്തി. വിവാഹം കഴിഞ്ഞു 17 ദിവസത്തിനുശേഷം സഹോദരി പ്രാചി ഭാര്‍ഗവയെ വിളിച്ചുവരുത്തി സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങുകയായിരുന്നു. മേഘയെ കൂട്ടിക്കൊണ്ടുവരാന്‍ ലെനിന്‍ ഇന്‍ഡോറില്‍ എത്തിയെങ്കിലും കൂടെവരാന്‍ തയാറായില്ല. തുടര്‍ന്ന് അവിടെനിന്നു മേഘ താമസം മാറുകയും ചെയ്തു. തുടര്‍ന്ന് ലെനിന്‍ കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പിനുശേഷം മുങ്ങിയ സംഘം പലയിടങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

Related posts