സാ​മ​ന്ത-​ചൈ​തു ക​ല്യാ​ണം: നാ​ഗ​ചൈ​ത​ന്യ വാ​ക്കു മാ​റ്റു​ന്നു

naga1507

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​കം കാ​ത്തി​രി​ക്കു​ന്ന ഒ​ന്നാ​ണ് സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം. ഗോ​വ​യി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ർ​ഭാ​ട​പൂ​ർ​വ്വ​മാ​ണു വി​വാ​ഹം ന​ട​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും ചേ​ർ​ന്നു വ​ഹി​ക്കും എ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു വ​ന്ന വാ​ർ​ത്ത​ക​ൾ.

എ​ന്നാ​ൽ ഇ​തു നി​ഷേ​ധി​ച്ചി​രി​ക്കു​കയാ​ണ് നാ​ഗ ചൈ​ത​ന്യ ഇ​പ്പോ​ൾ. വി​വാ​ഹ​ത്തി​ന്‍റെ ചെ​ല​വ് മാ​താ​പി​താ​ക്ക​ൾ വ​ഹി​ക്കും എ​ന്നാ​ണ് നാ​ഗ ചൈ​ത​ന്യ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. ക​ല്യാ​ണ​ത്തി​നു​ള്ള ചെ​ല​വു​ക​ൾ സ്വ​യം വ​ഹി​ച്ചാ​ൽ അ​ത് ത​ന്‍റെ അ​ച്ഛ​ന് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രി​ക്കും എ​ന്നാ​ണ് നാ​ഗ ചൈ​ത​ന്യ പ​റ​യു​ന്ന​ത്.

വി​വാ​ഹ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ഇ​രു​താ​ര​ങ്ങ​ളു​ടേ​യും കു​ടും​ബ​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ത്തി​ക്കൊ ണ്ടി​രി​ക്കു​ക​യാ​ണ്. ത​ന്നെ സം​ബ​ന്ധി​ച്ച് വി​വാ​ഹം നേ​ര​ത്തെ ക​ഴി​ഞ്ഞ​താ​ണ്. ത​ങ്ങ​ളേ​ക്കാ​ൾ മ​റ്റു​ള്ള​വ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ ആ​കാംക്ഷ​യു​ള്ള​വ​രെ​ന്ന് സാ​മ​ന്ത ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

Related posts