നയന്‍താരയുടെ ഡ്രൈവര്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ നേതാവ്, നടിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ നോക്കി നടത്തുന്നതും വിശ്വസ്തന്‍

Nayantara

കൊച്ചിയില്‍ യുവനടി ആക്രമണത്തിനു പിന്നാലെ നടിമാരുടെ ഡ്രൈവര്‍മാരെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ നയന്‍താരയുടെ ഡ്രൈവര്‍ ക്വട്ടേഷന്‍ സംഘംഗവും കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി നയന്‍താരയുടെ ഡ്രൈവറായി ജോലി നോക്കുന്നത് സേതു എന്നയാളാണ്.

2009ല്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍ എന്നാണ് വിവരം. കൊച്ചിയില്‍ നടിക്കെതിരായി നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമാരംഗത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഒരു സിനിമയ്ക്ക് നാല് കോടി രൂപയിലധികം പ്രതിഫലം പറ്റുന്ന നയന്‍താരയ്ക്ക് തമിഴ്‌നാടിന് അകത്തും പുറത്തും വിവിധയിടങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കണ്ണായ സ്ഥലങ്ങളിലാണ് നയന്‍സ് സ്ഥലം വാങ്ങിക്കൂട്ടിയിരിക്കുന്നത്.

ചെന്നൈയിലും ഹൈദരാബാദിലും ബംഗളുരുവിലും മാത്രം നയന്‍താരയ്ക്ക് ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്്. കൊച്ചിയില്‍ കോടികള്‍ വിലയുള്ള ഫഌറ്റുകളും നയന്‍സിന്റെ പേരിലുണ്ട്. ഇൗ വസ്തുവകയുടെ കണക്കെല്ലാം നോക്കുന്നത് നയന്‍സിന്റെ ഡ്രൈവറാണെന്നാണ് സിനിമരംഗത്തു നിന്നും ലഭിക്കുന്ന വിവരം. പല സുഹൃത്തുക്കളും ഡ്രൈവറെ മാറ്റണമെന്ന് നടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശ്വസ്തനെ കൈവിടാന്‍ അവര്‍ തയാറായില്ല. ജന്മനാട് തിരുവല്ലയിലാണെങ്കിലും നയന്‍സ് ഇപ്പോള്‍ ചെന്നൈയിലാണ് താമസം.

Related posts