പീഡകരെയും ബലാല്‍സംഗികളെയും തൂക്കിക്കൊല്ലണം; പുതിയ നിയമം നല്ല ചുവടു വയ്പ്പ്; നിര്‍ഭയയുടെ അമ്മയുടെ ചുട്ടുപൊള്ളുന്ന വാക്കുകള്‍ ശ്രദ്ധേയമാകുന്നു…

ന്യൂഡല്‍ഹി:എല്ലാ ബലാല്‍സംഗികളെയും പീഡകരെയും തൂക്കിക്കൊല്ലണമെന്ന് ആശാദേവി. 2012ലെ ഡല്‍ഹി ബലാത്സംഗക്കേസിലെ ഇരയുടെ അമ്മയാണ് ആശാദേവി. ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കുന്ന വിധത്തില്‍ പോസ്‌കോ നിയമം ഭേദഗതി ചെയ്യുന്നതിനോട് പ്രതികരിക്കുകയായിരുന്നു ആശാദേവി.

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നല്ല ചുവടുവെയ്പാണ്. എന്നാല്‍ വധശിക്ഷ എല്ലാ പീഡകര്‍ക്കും നല്‍കണമെന്നും ആശാദേവി ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും നീതി ലഭിക്കണം ബലാത്സംഗത്തോളം ഹീനമായ കുറ്റം വേറെയില്ല. അതിലും വലിയ വേദനയും ആശാദേവി പറഞ്ഞു.

ബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്‌കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവര്‍ക്കു വധശിക്ഷ ലഭിക്കുന്ന വിധമാണ് മാറ്റം.

നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വര്‍ഷം തടവുമാണ് ശിക്ഷ.
മാനഭംഗത്തിനിരയായ വ്യക്തി മരണപ്പെടുകയോ ജീവച്ഛവമാകുകയോ ചെയ്താല്‍ പ്രതിക്കു വധശിക്ഷ നല്കണമെന്ന ഓര്‍ഡിനന്‍സ് 2012 ഡിസംബറിലെ നിര്‍ഭയ കേസിനു ശേഷം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഈ ഓര്‍ഡിനന്‍സ് ക്രിമിനല്‍ നിയമ ഭേദഗതി എന്ന പേരില്‍ നിയമമാകുകയും ചെയ്തു.

 

Related posts