കാടുകയറാൻ മടിച്ച് കാട്ടാനകൾ..! കാടുകയറിയ ആനകളെ വീണ്ടും വനാതിർത്തിയിൽ കണ്ടതായി നാട്ടുകാർ; കയറ്റി വിടാനുള്ള ശ്രമം വനം വകുപ്പ് വീണ്ടും ആരംഭിച്ചു ; കുങ്കി ആനകൾ എത്തി

പാലക്കാട്: കാടുകയറാൻ മടിച്ച് കാട്ടാനകൾ വീണ്ടും വനാതിർത്തിയിൽ. എട്ട് ദിവസമായി പാലക്കാട് ജില്ലയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാട്ടാനകളെ വെള്ളിയാഴ്ച രാത്രിയാണ് വനംവകുപ്പും പോലീസും ചേർന്നു കാടുകയറ്റിയത്.

എന്നാൽ ഇന്ന് രാവിലെ വീണ്ടും കാട്ടാനകളെ വനാതിർത്തിയിൽ കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇതേതുടർന്നു ആനകളെ വീണ്ടും കാട്ടിലേക്കു കയറ്റി വിടുന്നതിനായുള്ള ശ്രമം വനംവകുപ്പ് ഊർജിതമാക്കി.

കുങ്കി ആനകളുടെ സഹായത്തോടെകാട്ടാനകളെ ഉൾക്കാട്ടിലേക്കു കയറ്റി വിടാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതിനായി രണ്ട് കുങ്കി ആനകളെ ഇന്ന് പാലക്കാട് എത്തിച്ചിരുന്നു.

Related posts