എ​ൻ​ജി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങി​യ മ​യി​ലു​മാ​യി ട്രെ​യി​ൻ നീ​ങ്ങി​യ​ത് കി​ലോ​മീ​റ്റ​റു​ക​ളോ​ളം; പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പു​റ​ത്തെ​ടു​ത്ത​ത് ച​ത്ത മ​യി​ലി​നെ

വാ​ള​യാ​ർ: ക​ഞ്ചി​ക്കോ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ന് കു​റു​കെ വ​ന്ന മ​യി​ൽ ട്രെ​യി​ൻ എ​ൻ​ജി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ടു ച​ത്തു. കോ​യ​മ്പ​ത്തൂ​ർ – ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് അ​ടി​യി​ലാ​ണ് ട്രാ​ക്കി​ൽ നി​ന്ന മ​യി​ൽ പെ​ട്ട​ത്.

വ​ന​മേ​ഖ​ല ആ​യാ​യ​തി​നാ​ൽ ശ​ബ്ദം കേ​ട്ടെ​ങ്കി​ലും ലോ​ക്കോ​പൈ​ല​റ്റി​ന് അ​വി​ടെ ട്രെ​യി​ൻ നി​ർ​ത്താ​നാ​യി​ല്ല. തുടർന്ന് എ​ൻ​ജി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങി​യ മ​യി​ലു​മാ​യി ട്രെ​യി​ൻ നീ​ങ്ങി​യ​ത് കി​ലോ​മീ​റ്റ​റു​ക​ളോ​ള​മാ​ണ്.

ക​ഞ്ചി​ക്കോ​ട് ചു​ള്ളി​മ​ട​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. 5.55ന് ട്രെ​യി​ൻ പാ​ല​ക്കാ​ടെത്തി. ലോ​ക്കോ​പൈ​ല​റ്റ് വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് സംഘം ​സ്ഥ​ല​ത്തെ​ത്തിയിരുന്നു.

പോ​ർ​ട്ട​ർ​മാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ഏ​റെനേരത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​യി​ലി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Related posts

Leave a Comment