വിഷപ്പാന്പിന് ചുംബനം: യുവാവിന് കടിയേറ്റു

pampuഫ്ളോ​റി​ഡ: യു​എ​സ് സം​സ്ഥാ​ന​മാ​യ ഫ്ളോ​റി​ഡ​യി​ൽ വി​ഷ​പ്പാ​ന്പി​നെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് ക​ടി​യേ​റ്റു. റോ​ണ്‍ റെ​യ്നോ​ൾ​ഡ് എ​ന്ന യു​വാ​വി​നാ​ണ് ക​ടി​യേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച പു​റ്റ്നാം കൗ​ണ്ടി​യി​ലെ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. റാ​റ്റി​ൽ സ്നേ​ക്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പാ​ണ് ഇ​യാ​ളെ ക​ടി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക ചാ​ന​ൽ സി​ബി​എ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

പാ​ന്പി​നെ മു​ഖാ​മു​ഖം ചും​ബി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് റോ​ണ്‍ ഈ ​ഉ​ദ്യ​മ​ത്തി​ന് ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ പാ​ന്പ് റോ​ണി​ന്‍റെ മു​ഖ​ത്ത് ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് റോ​ണി​നെ ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​താ​യും ഇ​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യു​മാ​ണ് വി​വ​രം.

Related posts