ശ്രീ​ക​ണ്ഠ​പു​രത്ത് വ്യാപാരികളും ജനങ്ങളും ദുരിതത്തിൽ; ഇങ്ങനെ നായകൾ തമ്പടിച്ചാൽ  എന്തുചെയ്യും ?

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ്, ചേ​പ്പ​റ​മ്പ് , കോ​ട്ടൂ​ർ, കൊ​ട്ടൂ​ർ​വ​യ​ൽ, ക​ണി​യാ​ർ വ​യ​ൽ, കാ​ഞ്ഞി​ലേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും വ​ൻ ദു​രി​ത​ത്തി​ലാ​ണ്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് ക​ൺ​മു​ന്നി​ൽ നാ​യ ശ​ല്യ​മു​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

നാ​ട്ടു​വ​ഴി​ക​ളി​ലും വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും നാ​യ​ക​ൾ അ​ല​ഞ്ഞ് തി​രി​യു​ക​യാ​ണ്. ആ​ളു​ക​ൾ​ക്ക് ന​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നാ​യ​ക​ൾ ഒ​രു പോ​ലെ ആ​ക്ര​മി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നാ​ലെ ഏ​റെ ദൂ​രം ഓ​ടി ആ​ക്ര​മി​ക്കു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​രും പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​മാ​തെ ഇ​വ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ വ​രെ എ​ത്തു​ന്ന​ത് കാ​ര​ണം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും കാ​ടും കേ​ന്ദ്രീ​ക​രി​ച്ച് പ​ക​ൽ ക​ഴി​യു​ന്ന ഇ​വ രാ​ത്രി​യി​ൽ ആ​ൾ​ത്താ​മ​സ​മു​ള്ള വീ​ടു​ക​ളു​ടെ വ​രാ​ന്ത​ക​ളി​ൽ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. നാ​യ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ വി​ടാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

സ​ർ​ക്കാ​ർ ത​ന്നെ തെ​രു​വ്നാ​യ നി​യ​ന്ത്ര​ണ​ത്തി​ന് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സ​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നാ​യ ശ​ല്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. അ​ല​ഞ്ഞ് തി​രി​യു​ന്ന നാ​യ​ക​ളെ നി​യ​ന്ത്രി​ക്ക​ണ​ക്കി​ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ കൊ​ണ്ടു​വി​ടാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

 

Related posts