ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി നെതര്‍ലെന്‍സ് പ്രധാനമന്ത്രി! മാര്‍ക്ക് റൂട്ടിന് നന്ദിയറിയിച്ചുകൊണ്ട് സമ്മാനത്തോടൊപ്പമുള്ള തന്റെ ഫോട്ടോ ട്വീറ്റ് ചെയ്തത് നരേന്ദ്രമോദി

20978-narendra-modion-cyclepm-netherlandstwittermodiതൃരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി നെതര്‍ലെന്‍സിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് നല്‍കിയത് അപ്രതീക്ഷിത സമ്മാനം. ഒരു സൈക്കിളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് മാര്‍ക്ക് റൂട്ട് നല്‍കിയത്. സമ്മാനത്തിന് നന്ദി പറഞ്ഞ് സൈക്കിളിനോടൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാവിനിമയ ഉപാധിയാണ് സൈക്കിള്‍. രാജ്യത്തെ 36 ശതമാനം ആളുകള്‍ക്കും സൈക്കിള്‍ ഉപയോഗിക്കുന്നു. ആംസ്റ്റര്‍ഡാമില്‍ മാത്രം 70 ശതമാനം ആളുകളും സൈക്കിളാണ് ഉപയോഗിക്കുന്നത്. ഇതിനെല്ലാം പുറമെ നിരവധി രാജ്യങ്ങളില്‍ ബൈസൈക്കിള്‍ ടൂറിസത്തിന് പ്രത്യേകപ്രധാന്യവും നല്‍കിയിട്ടുണ്ട്. ഇതെല്ലാം കാരണമാണ് പ്രധാനമന്ത്രിക്ക് സൈക്കിള്‍ തന്നെ സമ്മാനമായി നല്‍കാന്‍ മാര്‍ക്ക് തീരുമാനിച്ചത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി നെതര്‍ലെന്‍സിലേക്ക് പോയത്.

Related posts