പോലീസുകാർ ദാസ്യപ്പണി എടുക്കേണ്ടവരല്ല..! പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ സം​വി​ധാ​നം പോ​ലീ​സു​കാ​രെ ദാ​സ്യ​പ്പ​ണി എ​ടു​ക്കാ​നു​ള്ള സം​ഘ​മാ​യി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് തുറന്നടിച്ച് ടോമിൻ തച്ചങ്കരി

POLICE ക​ണ്ണൂ​ർ: വി​മ​ർ​ശ​ന​വു​മാ​യി എ​ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി. ജ​ഡ്ജി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്വ​ന്തം മ​ണ്ഡ​ലത്തിൽ പോ​കാ​ൻ പോ​ലും പോ​ലീ​സു​കാ​രെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യി വി​ളി​ക്കു​ക​യാ​ണ്. പോ​ലീ​സു​കാ​രെ പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​ത് പ​ല​രും സ്റ്റാ​റ്റ​സ് ആ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ദു​രു​പ​യോ​ഗം സ​ർ​ക്കാ​രി​നു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും കണ്ണൂരിൽ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ത​ച്ച​ങ്ക​രി പ​റ​ഞ്ഞു.

പോ​ലീ​സു​കാ​രെ ദാ​സ്യ​പ്പ​ണി എ​ടു​ക്കാ​നു​ള്ള സം​ഘ​മാ​യി ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്. പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി​ക്ക് പോ​കു​ന്ന ഓ​ഫീ​സ​ർ​മാ​ർ ആ​രെ​യെ​ങ്കി​ലും പ്ര​തി​രോ​ധി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി​യ ച​രി​ത്രം കേ​ട്ടി​ട്ടി​ല്ലെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു.

സ്വീ​കാ​ര്യ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യാ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ണം. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​ലും സു​ര​ക്ഷാ​ ഭീഷണി ഉള്ളവരാണോ ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്നും ത​ച്ച​ങ്ക​രി ചോ​ദി​ച്ചു.

Related posts