രജനികാന്ത് ബിജെപി പാളയത്തിലേക്ക്, തമിഴ്‌നാട്ടില്‍ രണ്ടും കല്പിച്ച പോരാട്ടത്തിന് ബിജെപി തയാറെടുക്കുന്നു, രജനിയെ കൂടെകൂട്ടാന്‍ കരുക്കാന്‍ നീക്കുന്നത് മോദിയുടെ അറിവോടെ

MUMBAI, INDIA ? AUGUST 14: Rajinikanth during the music launch of the film 'Robot' in Mumbai on August 14, 2010. (Photo by Yogen Shah/India Today Group/Getty Images) സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തും ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ര​ജ​നി​കാ​ന്ത് ത​മി​ഴ്നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യാ​ശം​സ നേ​ർ‌​ന്നു. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ആ​ർ​കെ ന​ഗ​റി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കാ​ണ് സ്റ്റൈ​ൽ​മ​ന്ന​ൻ​ വി​ജ​യാ​ശം​സ നേ​ർ‌​ന്ന​ത്.

ആ​ർ​കെ ന​ഗ​റി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സം​ഗീ​ത ​സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ​യു​ടെ സ​ഹോ​ദ​ര​ൻ ഗം​ഗെ അ​മ​ര​നാ​ണ്. ര​ജ​നി​കാ​ന്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ ഗം​ഗെ അ​മ​ര​ന് സ്റ്റൈ​ൽ​മ​ന്ന​ൻ വി​ജ​യാ​ശം​സ നേ​രു​ക​യാ​യി​രു​ന്നു. ആ​ർ​കെ ന​ഗ​റി​ൽ ഗം​ഗെ അ​മ​ര​ന് ദീ​പ ജ​യ​കു​മാ​റും ഡി​എം​കെ​യു​ടെ മ​രു​തു ഗ​ണേ​ഷു​മാ​ണ് എ​തി​രാ​ളി​ക​ൾ‌.

പ്രധാനമന്ത്രി നേരിട്ടാണ് തമിഴ്‌നാട് ബിജെപിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. രജനി അടക്കം ജനപ്രീതിയുള്ള ചില താരങ്ങളെ ഒപ്പമെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജയലളിത മരിച്ചതോടെ എഐഡിഎംകെ മികച്ചൊരു നേതാവില്ലാതെ ഉഴലുകയാണ്. അതുകൊണ്ട് തന്നെ ആ പഴുതില്‍ തമിഴര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാമെന്നാണ് അമിത് ഷായും സംഘവും കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ചെന്നൈയിലെത്തിയ മോദി, രജനിയേയും സന്ദര്‍ശിച്ചിരുന്നു. ഇരുവരുമായി അടുത്ത സൗഹൃദം ഏറെ നാളായി ഉണ്ട്. എന്നാല്‍ ജയലളിതയുടെ പ്രഭാവം അതിശക്തമായതിനാല്‍ ബിജെപിയുമായുള്ള രാഷ്ട്രീയ സഹകരണത്തിന് രജനി തയ്യാറായില്ല.

നേരത്തെ ജയയ്‌ക്കെതിരെ ചില രാഷ്ട്രീയ പരമാര്‍ശങ്ങള്‍ രജനി നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ കാലത്ത് രാഷ്ട്രീയം വേണ്ടെന്ന തീരുമാനം രജനി എടുക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി ജയയുണ്ടാക്കിയ വിടവ് വീണ്ടു രജനിയിലേക്ക് ചര്‍ച്ചകളെത്തിച്ചു. തികഞ്ഞ അരാജകത്വം തമിഴക രാഷ്ട്രീയത്തിലുണ്ട്. വിശ്വാസമുള്ള നേതാവിനെ തമിഴ് ജനത ആഗ്രഹിക്കുന്നു. ഇത് രജനിയെ മുന്‍നിര്‍ത്തി വോട്ടാക്കി മാറ്റാന്‍ ബിജെപിയും മോദിയും ആഗ്രഹിക്കുന്നത്. രജനിയെ കൂടാതെ ഗൗതമിയും ബിജെപിയുടെ ലിസ്റ്റിലുണ്ട്. തലയെടുപ്പുള്ളൊരു വനിതാ നേതാവ് ഒപ്പമുണ്ടെങ്കില്‍ സ്ത്രീകളെ ആകര്‍ഷിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

Related posts