സായ്പല്ലവി ദേഷ്യപ്പെട്ടതോടെ നായകന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി, ഒരുദിവസത്തെ ഷൂട്ടിംഗ് മുടങ്ങിയ നിര്‍മാതാവിന് നഷ്ടമായത് ലക്ഷങ്ങള്‍, നടിക്ക് അഹങ്കാരം തലയ്ക്കുപിടിച്ചെന്ന് സിനിമാലോകം, സംഭവിച്ചത് ഇതൊക്കെ

മലര്‍ മിസായി പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സായിപല്ലവി. എംബിബിഎസ് പഠനത്തിനിടെ അഭിനയലോകത്തെത്തിയ അവര്‍ മെഡിക്കല്‍ പ്രഫഷനിലേക്ക് എത്തിയപ്പോഴും സിനിമയോട് ഗുഡ് ബൈ പറഞ്ഞില്ല. തെലുങ്കിലേക്ക് എത്തിയപ്പോഴും ഹിറ്റുകള്‍ ഒപ്പംകൂട്ടിയ സായിക്ക് പക്ഷേ ഇപ്പോള്‍ അഹങ്കാരം കൂടിയെന്നാണ് സിനിമലോകം പറയുന്നത്. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍നിന്ന് സായി കാരണം നായകന്‍ കഴിഞ്ഞദിവസം ഇറങ്ങിപ്പോയെന്നതാണ് പുതിയ വാര്‍ത്ത. നടിയുടെ പ്രവൃത്തിമൂലം നിര്‍മാതാവിന് കനത്ത നഷ്ടമുണ്ടായെന്നും തെലുങ്ക് വെബ്‌സൈറ്റുകള്‍ പറയുന്നു.

നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം. എന്നാല്‍ ചിത്രീകരണം നടക്കുന്ന ആ ചിത്രത്തില്‍ നായകന്‍ നാനിയുമായി താരം വഴക്കിട്ടുവെന്നും അതില്‍ ദേഷ്യം കൊണ്ട നടന്‍ ഷൂട്ടിംഗ് നിര്‍ത്തി ഇറങ്ങി പോയെന്നും വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ പിന്നീട് തന്റെ വഴക്കിനു താരം നടനോട് ക്ഷമ ചോദിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നടിയുടെ ഇടപെടല്‍ നാനിക്ക് അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. നാനിയും സായി പല്ലവിയും ചേര്‍ന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സായി പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. കുപിതനായ നാനി ഷൂട്ടിങ് സെറ്റില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഷൂട്ടിങ് നിന്നതോടെ നിര്‍മാതാവും സംവിധായകനും പുലിവാല് പിടിച്ചു. ഒടുവില്‍ സായി പല്ലവി നാനിയോട് ക്ഷമ ചോദിച്ചുവെന്നും അതിനുശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്തിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് വ്യക്തമല്ല. സായിയുടെ ആദ്യ തെലുങ്ക് ചിത്രമായ ഫിദ കോടികള്‍ വാരിക്കൂട്ടിയിരുന്നു. സായി പല്ലവിയുടെ അഭിനയപ്രകടനം തന്നെയായിരുന്നു സിനിമയുടെ പ്രധാനആകര്‍ഷണം.

Related posts