പൂജയെ മരണത്തിൽ നിന്ന് രക്ഷിച്ച് സൽമാൻ

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ എ​പ്പോ​ഴും വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കും. കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യും മ​ദ്യ​പി​ച്ച് കാ​റോ​ടി​ച്ചും പോ​ലീ​സ് കേ​സി​ൽ അ​ക​പ്പെ​ട്ട അ​തേ സ​ൽ​മാ​ൻ ത​ന്നെ പ​ല​പ്പോ​ഴും ന​ന്മനി​റ​ഞ്ഞ പ്ര​വൃ​ർ​ത്തി​ക​ളി​ലൂ​ടെ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്.

സ​ൽ​മാ​ൻ ത​ന്നെ മ​ര​ണ​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ച ക​ഥ പ​റ​യു​ക​യാ​ണ് ഒ​രുകാ​ല​ത്ത് ഹി​ന്ദി സി​നി​മ​യി​ൽ നാ​യി​ക​യാ​യി​രു​ന്ന പൂ​ജാ ദ​ഡ്വാ​ൾ.

ക്ഷ​യ​രോ​ഗം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട് ക​ഴി​ഞ്ഞ പൂ​ജ​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത് സ​ൽ​മാ​നാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​നു​ള്ള എ​ല്ലാ വ​ഴി​ക​ളു​മ​ട​ഞ്ഞ​പ്പോ​ൾ പൂ​ജ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് വീ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

ഇ​തു വ​ലി​യ വാ​ർ​ത്ത​യാ​യി മാ​റി. ഇ​തേ തു​ട​ർ​ന്നാ​ണ് സ​ൽ​മാ​ൻ പൂ​ജ​യ്ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം എ​ത്തി​ച്ചു കൊ​ടു​ത്ത് പൂ​ജ​യെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​ന്ന​ത്.

ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത പൂ​ജ സ​ൽ​മാ​നോ​ടു​ള്ള ന​ന്ദി തു​റ​ന്ന് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ക്ഷ​യ​രോ​ഗം മൂ​ർഛി​ച്ച് പൂ​ജ​യു​ടെ ശ​രീ​ര​തൂ​ക്കം 23 കി​ലോ​യാ​യി കു​റ​ഞ്ഞി​രു​ന്നു.

ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ത​ന്നെ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും എ​ന്നാ​ൽ മ​രു​ന്നും ഭ​ക്ഷ​ണ​വും സ​ൽ​മാ​ൻ ഖാ​ൻ എ​ത്തി​ച്ചു ത​ന്നു​വെ​ന്നും പൂ​ജ പ​റ​യു​ന്നു. സൽമാന്‍റെ വീർഗതി എന്ന ചിത്രത്തിലെ നായികയായിരുന്നു പൂജ ദഡ്വാൾ.

Related posts