എന്‍റെ സ്വപ്നം യാഥാർത്ഥ്യമായി..! രോ​ഗ​വും ദാ​രി​ദ്ര്യവും വേ​ട്ട​യാ​ടി​യ ഷാ​ജി​ക്ക് സ്വ​ന്ത​മാ​യി വീ​ടെന്ന സ്വപ്നം സഫലമായി; കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റിയും സുമനസുകളും ഒത്തു ചേർന്നാണ് വീട് നിർമിച്ചത് നൽകിയത്

house-shajiത​ല​യോ​ല​പ്പ​റ​ന്പ്: ദീ​ർ​ഘ​നാ​ളാ​യി രോ​ഗ​വും, ദാ​രി​ദ്ര്യവും വേ​ട്ട​യാ​ടി​യ ഷാ​ജി​ക്ക് സ്വ​ന്ത​മാ​യി വീ​ടാ​യി. ത​ല​യോ​ല​പ്പ​റ​ന്പ് പ​ഴ​ന്പ​ട്ടി മു​രു​കാ​ല​യ​ത്തി​ൽ ഷാ​ജി 10 വ​ർ​ഷ​മാ​യി അ​പൂ​ർ​വ രോ​ഗ​ത്തി​ന്‍റെ  ത​ട​വ​റ​യി​ലാ​യി​രു​ന്നു. മൂ​ക്കി​ൽ ക്ര​മാ​തീ​ത​മാ​യി ദ​ശ​വ​ള​രു​ക​യും, കാ​ലി​ൽ ഉ​ണ​ങ്ങാ​ത്ത വ്രണ​വു​മാ​യി ഒ​രു ദ​ശാ​ബ്ദ​മാ​യി ഷാ​ജി ചി​കി​ത്സ തേ​ടാ​ത്ത ഇ​ട​മി​ല്ല. ഓ​പ്പ​റേ​റ്റ് ചെ​യ്താ​ലും വീ​ണ്ടും മൂ​ക്കി​ൽ ദ​ശ​വ​ള​രും.

പൊ​ട്ടി​യൊ​ലി​ക്കു​ന്ന കാ​ലി​ലെ വ്രണം ഈ ​മ​നു​ഷ്യ​ന്‍റെ സ്വൈ​ര്യം കെ​ടു​ത്തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യും ഷാ​ജി​ക്ക് തു​ണ​യാ​യി​ല്ല. ഭാ​ര്യ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് ത​ല​ചാ​യ്ക്കാ​ൻ ഒ​രു വീ​ടി​ല്ലാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 1,60,000 രൂ​പ​യ്ക്ക് ത​റ​യും, ഭി​ത്തി​യും കെ​ട്ടി. ക​ട്ടി​ള വ​ച്ചു.

പ​ക്ഷേ പി​ന്നീ​ടു​ള്ള പ​ണി സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി. ഏ​ഴു​വ​ർ​ഷ​മാ​യി വീ​ടു​പ​ണി മു​ട​ങ്ങി​യ​പ്പോ​ൾ ഭി​ത്തി​യും, ത​റ​യും കാ​ടു​ക​യ​റി ന​ശി​ച്ചു. ക​ട്ടി​ള ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ദ്ര​വി​ച്ചു. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ് ത​ല​യോ​ല​പ്പ​റ​ന്പ് കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഷാ​ജി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്.കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ സു​മ​ന​സു​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച ര​ണ്ടു​ല​ക്ഷ​ത്തി നാ​ൽ​പ​തി​നാ​യി​രം രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ട​ങ്ങി​ക്കി​ട​ന്ന വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി.

കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി​ബി വ​ട​ക്കേ​മ​യ്യോ​ട്ടി​ൽ, സെ​ക്ര​ട്ട​റി എം. ​ദി​ലീ​പ്, ട്ര​ഷ​റ​ർ ജോ​യി ജോ​ണ്‍ ന​ടു​വി​ലേ​ക്കു​റി​ച്ചി​യി​ൽ, ര​ക്ഷാ​ധി​കാ​രി ഡോ. ​ടോ​മി ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ബെ​ന്നി ക​രോ​ട്ട്കു​ന്ന​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വീ​ടു​നി​ർ​മാ​ണം.  ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ സം​തൃ​പ്തി​യി​ലാ​ണ് ഷാ​ജി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മം ഇ​ന്നു രാ​വി​ലെ 10ന് ​സി.​കെ. ആ​ശ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

Related posts