കണ്ടാല്‍ മാന്യന്‍, പക്ഷേ..! ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കറക്കവും മോഷണവും; എ.സി മുറികള്‍ വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനവും

Shihabആനക്കര: മൊബൈൽ മോഷ്‌ടാവ് പിടിയിയിലായി. താമരശേരി അടിവാരം ആലംപടി അബൂബക്കറിന്റെ മകൻ ഷിഹാബി (22)നെയാണ് തൃത്താല പോലീസ് പിടികൂടിയത്. കഴിഞ്ഞ 17ന് കാരമ്പത്തൂർ മൂന്നുമൂല കാരമ്പത്തൂരിൽ പെയിന്റിംഗ് പണി ചെയ്തിരുന്ന വീട്ടിൽനിന്ന് മൊബൈൽ, പണം അടങ്ങിയ പഴ്സ് എന്നിവ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഷിഹാബ്.

ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് അതിൽ സഞ്ചരിച്ച് പള്ളികളിൽകയറി പണവും മൊബൈലുകളും മോഷ്ടിക്കുകയും കെട്ടിടനിർമാണം നടക്കുന്ന സ്‌ഥലങ്ങളിലെത്തി എൻജീനീയറാണന്നും മറ്റും സ്വയം പരിചയപ്പെടുത്തി വിശ്വാസിയായി ഇവിടെനിന്നും പണവും മൊബൈലുകളും മോഷ്ടിക്കുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു.പിന്നീട് എ.സി മുറികൾ വാടകയ്ക്കെടുത്ത് അനാശാസ്യപ്രവർത്തനം നടത്തിവരികയാണന്നും പോലീസ് പറഞ്ഞു.

ഇത്തരത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ മാത്രം 30 ലേറെ കേസുണ്ട്. തൃത്താല വെളളിയാങ്കല്ലിൽ ഷൊർണൂർ ഡിവൈഎസ്പി, പട്ടാമ്പി സിഐ, തൃത്താല എസ്ഐ ബിനു എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് ഷിഹാബിനെ പിടികൂടിയത് പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts