പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്പിജി കമാന്‍ഡോകളുടെ കൈകളിലുള്ള ബാഗിന്റെ രഹസ്യം അറിയാമോ? ശത്രുക്കളെ നേരിടാനുള്ള രഹസ്യ ബാഗിനെക്കുറിച്ച് അറിയേണ്ടതെല്ലാം

എസ്പിജി അഥവാ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോകളാണ്. പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങി അതിപ്രശസ്തരായ വ്യക്തികളുടെ പൂര്‍ണ സുരക്ഷാ ചുമതല വഹിക്കുന്നത്. ഇഞജഎ, ഞജഎ തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഇവരെ വളരെ കൃത്യവും, കഠിനവുമായ പരിശീലനങ്ങള്‍ നല്‍കിയാണ് കമാണ്ടോകളാക്കി മാറ്റുന്നത്. ഏതു ആപത്ത്ഘട്ടത്തിലും അവസര ത്തിനൊത്തുയരാനും വിശിഷ്ട വ്യക്തിയെ രക്ഷിച്ചുകൊണ്ടു ശത്രുവിനു നേരെ മിന്നലാക്രമണം നടത്താനും ഇവര്‍ക്ക് ഞൊടിയിടയില്‍ കഴിയും.

ഈ കരിംപൂച്ചകളുടെ കൈയില്‍ 2000 അസാള്‍ട്ട് റൈഫിള്‍, ആട്ടോമാറ്റിക് ഗണ്‍, 17 എം ആധുനിക പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉടനടി പ്രയോഗിക്കാവുന്ന രീതിയില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എപ്പോഴും സജ്ജമാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നുണ്ടാകുന്ന ഒരു ചെറിയ വിരലനക്കം പോലും മനസ്സിലാക്കി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകത. പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന എസ്പിജി കമാന്‍ഡോകളില്‍ ചിലരുടെ കൈകളില്‍ ഒരു ബ്രീഫ് കെയ്സ് ശ്രദ്ധിച്ചിട്ടുണ്ടോ. പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം ഈ പെട്ടിയും ഒപ്പമുണ്ടാകും. ഈ ബ്രീഫ് കെയ്സ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള പ്രധാന ഉപാധികളില്‍ ഒന്നാണ്.

ഇത് ഒരു portable bullet proof shield ആണ്. അപകടസമയത്ത് ഇതിലു ള്ള വളരെ ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ പെട്ടി ഒരു നീളമുള്ള പാളിയായി തുറക്കപ്പെടുന്നു. വിശിഷ്ട വ്യക്തിക്ക് അപകട സമയത്തു താല്‍ക്കാലിക കവചമൊരുക്കി സുരക്ഷ നല്‍കാനുള്ള ബുള്ളറ്റ് പ്രൂഫ് ഉപകാരണമാണിത്. ആപദ്ഘട്ടത്തില്‍ ഉപയോഗിക്കാനായി ഇതിന്റെ രഹസ്യ അറയില്‍ പിസ്റ്റലുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

വിശിഷ്ട വ്യക്തിക്ക് അല്ലെങ്കില്‍ അതിഥിക്ക് ആപത്തുണ്ടാകുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് മുന്നില്‍ വന്ന് ഈ ഷീല്‍ഡ് തുറന്ന് അദ്ദേഹത്തെ പൂര്‍ണ്ണമായും കവര്‍ ചെയ്യുന്നു. തുറക്കുന്ന കമാന്‍ഡോക്ക് ഇതിനുള്ളില്‍ അമര്‍ന്നിരുന്നുകൊണ്ട് ഒളിച്ചുവച്ചിരിക്കുന്ന പിസ്റ്റള്‍ എടുത്തു ശത്രുവിനെ അറ്റാക്ക് ചെയ്യാന്‍ അനായാസം കഴിയും. അതാണിതിന്റെ പ്രത്യേകത. ഭാരതത്തിലെത്തുന്ന വിദേശ രാഷ്ട്രത്തലവന്മാര്‍ക്കും, അതിഥികള്‍ക്കും എസ.പി.ജി കമാന്‍ഡോകളാണ് സുരക്ഷ ഒരുക്കുന്നത്. ടജഏ ഡയറക്ടര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. എസ്പിജി കമാന്‍ഡോകള്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധീനതയിലാണുള്ളത്. മുഖ്യമായും അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷാ ചുമതലയാണ് എസ്പിജി കമാന്‍ഡോകള്‍ക്കുള്ളത്.

(ക്രെഡിറ്റ്- ഫേസ്ബുക്കിലെ അജ്ഞാത എഴുത്തുകാരന്)

Related posts