ആ നഗ്ന ഫോട്ടോഷൂട്ടിനു പിന്നിലെ രഹസ്യത്തെപ്പറ്റി കിസ്മത്ത് നായിക മനസുതുറക്കുന്നു

sr-2ഒരു മാഗസിനുവേണ്ടി നടിയും മോഡലുമായ ശ്രുതിമോനോന്‍ നടത്തിയ ഫോട്ടോഷൂട്ട് വലിയ വിവാദങ്ങള്‍ക്കു തിരിതെളിച്ചിരുന്നു. ശ്രുതി നായികവേഷത്തിലെത്തിയ കിസ്മത്ത് തീയേറ്ററുകളില്‍ ഹിറ്റായതോടെ ആ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവന്നിരിക്കുകയാണ് താരം. സ്ത്രീധനം മാസികയ്ക്കു നല്കിയ പ്രത്യേക അഭിമുഖത്തില്‍ ആ നഗ്ന ഷൂട്ടിനെക്കുറിച്ച് മനസുതുറന്നു. ശ്രുതി പറയുന്നത് ഇങ്ങനെ-

ഈ ഫോട്ടോ ഷൂട്ടിനു പിന്നിലൊരു കഥയുണ്ട്. ഒരു പെണ്‍കുട്ടിയുടെ കല്യാണമാണ്. ആഭരണങ്ങളോടൊന്നും പ്രത്യേകതാല്പര്യമില്ലാത്ത കുട്ടി. അമ്മയുടെയും അമ്മൂമ്മയുടെയും ആഭരണങ്ങള്‍ കൗതുകത്തോടെ എടുത്തണിയുന്നതാണ് ഷൂട്ടിന്റെ തീം. എന്നാല്‍, ഫോട്ടോഷൂട്ട് പുറത്തായതോടെ വന്‍വിവാദമായി. ഇത്തരം ഒരു ഫോട്ടോഷൂട്ടില്‍ അഭിനയിച്ചതിന്റെ പേരില്‍ എനിക്ക് കുറ്റബോധമൊന്നുമില്ല. പക്ഷേ വീട്ടുകാര്‍ക്കത് വലിയ ഷോക്കായിപ്പോയി. ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു-ശ്രുതി പറയുന്നു.

കിസ്മത്തിലെ അനിതയെന്ന വേഷം ചെയ്യാന്‍ മുന്‍നിര നായികമാരെയാണ് സംവിധായകന്‍ ആദ്യം സമീപിച്ചതെന്ന് ശ്രുതി പറയുന്നു. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് വിവരിച്ചതോടെ എല്ലാവരും പിന്‍മാറുകയായിരുന്നു. 28 വയസുകാരി പ്രായക്കുറവുള്ള അന്യമതസ്ഥനെ പ്രണയിക്കുന്നതാണ് പലരെയും റോള്‍ ചെയ്യുന്നതില്‍നിന്നു അകറ്റിയത്.

Related posts