ഇ​തു സു​ഹ​റ സ്റ്റൈ​ൽ ..! കൃ​ഷി ചെ​യ്യാ​ൻ ഇ​ട​മി​ല്ലെ​ന്നു പ​റ​ഞ്ഞു കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു വി​മു​ഖ​ത കാ​ട്ടു​ന്ന​വ​ർ​ക്കു ടെറസ് കൃഷിയിലൂടെ മാതൃകയായി  വീട്ടമ്മ

കൂ​ത്തു​പ​റ​മ്പ്: കൃ​ഷി ചെ​യ്യാ​ൻ ഇ​ട​മി​ല്ലെ​ന്നു പ​റ​ഞ്ഞു കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു വി​മു​ഖ​ത കാ​ട്ടു​ന്ന​വ​ർ​ക്കു പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണു മാ​ങ്ങാ​ട്ടി​ടം ക​രി​യി​ലെ സു​ഹ​റ​യെ​ന്ന വീ​ട്ട​മ്മ. സു​ഹ​റ​യു​ടെ വീ​ടി​ന്‍റെ ടെ​റ​സി​ലെ​ത്തി​യാ​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യൊ​രു കൃ​ഷി​ത്തോ​ട്ട​ത്തി​ലെ​ത്തി​യ പ്ര​തീ​തി​യാ​ണു​ണ്ടാ​വു​ക.

ടെ​റ​സി​ലെ കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്യാ​ത്ത​താ​യി ഒ​രി​ന​വും ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. വീ​ട്ടു​പ​റ​മ്പി​ൽ കൃ​ത്യ​മാ​യി സൂ​ര്യ​പ്ര​കാ​ശം കി​ട്ടാ​ത്ത​താ​ണു സു​ഹ​റ​യെ ടെ​റ​സ് കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. പ​രീ​ക്ഷ​ണ​മെ​ന്നോ​ണം ഓ​രോ ഇ​ന​ങ്ങ​ളും കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യ സു​ഹ​റ നാ​ട്ടി​ൽ അ​ധി​കം കൃ​ഷി ചെ​യ്തു വ​രാ​ത്ത ഇ​ന​ങ്ങ​ളും കൃ​ഷി ചെ​യ്ത് വ​രു​ന്നു.

കോ​ളി ഫ്ല​വ​ർ, മു​ള​ക്, കാ​ര​റ്റ്, മ​ല്ലി​ച്ച​പ്പ്, ത​ക്കാ​ളി, കാ​ബേ​ജ്, ബീ​റ്റ്റൂ​ട്ട്, ഉ​ള്ളി, വ​ഴു​തി​ന, മ​ത്ത​ൻ, വെ​ണ്ട ഇ​ങ്ങി​നെ നീ​ളു​ന്നു സു​ഹ​റ​യു​ടെ ടെ​റ​സ് കൃ​ഷി​യി​ലെ ഇ​ന​ങ്ങ​ൾ. തീ​ർ​ന്നി​ല്ല, ചെ​റു​നാ​ര​ങ്ങ, മു​രി​ങ്ങ, പേ​ര, മാ​വ്, സ്ട്രോ​ബ​റി, റം​ബൂ​ട്ടാ​ൻ, തു​ട​ങ്ങി​യ​വ​യും ടെ​റ​സി​ൽ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു.

കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​ത്തു​ക​ളും തൈ​ക​ളും ഉ​പ​യോ​ഗി​ച്ചു കൃ​ഷി ചെ​യ്തു​വ​രു​ന്ന സു​ഹ​റ ഇ​പ്പോ​ൾ പ്ര​വാ​സി​ക​ളാ​യ ബ​ന്ധു​ക്ക​ൾ ന​ല്കു​ന്ന വി​ദേ​ശ ഇ​നം വി​ത്തു​ക​ളും കൃ​ഷി ചെ​യ്തു​വ​രു​ന്നു. ഗ്രോ ​ബാ​ഗ്, പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ, പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ എ​ന്നി​വ​യും കൃ​ഷി ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. തീ​ർ​ത്തും ജൈ​വ​രീ​തി​യി​ൽ ചെ​യ്യു​ന്ന ഈ ​കൃ​ഷി​യ്ക്കു തി​രി​ന​ന സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളം ന​ന​യ്ക്കു​ന്ന​ത്.
ടെ​റ​സി​നു പു​റ​മെ വീ​ട്ടു​പ​റ​മ്പി​ലും സു​ഹ​റ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

 

Related posts