വിജയ് ഫാനായി സണ്ണി വെയ്ന്‍

sunnyതമിഴകം പോലെ തന്നെ ഇളയ ദളപതി വിജയിന് ഏറെ ആരാധകരുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു വിജയ് ആരാധകനായി സണ്ണി വെയ്ന്‍ വേഷമിടുകയാണ്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരു തന്നെ പോക്കിരി സൈമണ്‍ എന്നാണ്.

തിരുവനന്തപുരത്ത് വിജയ്‌യുടെ പോക്കിരി അടുത്തിടെ റീ റിലീസ് ചെയ്ത തിയറ്ററില്‍ വെച്ചാണ് പോക്കിരി സൈമണിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് എന്നതും ശ്രദ്ധേയമായി. ഡോ. കെ അമ്പാടിയാണ് പോക്കിരി സൈമണിന്റെ തിരക്കഥ രചിക്കുന്നത്. ശ്രീഹരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സെന്തുകുമാര്‍ നിര്‍മിക്കുന്നു. ഇപ്പോള്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാരയുടെ ഷൂട്ടിംഗ് തിരക്കിലാണ് സണ്ണി വെയ്ന്‍.

Related posts