ത​ളി​പ്പ​റ​മ്പി​ൽ ആ​ര്‍​എ​സ്എ​സ് ബ​സ്ഷെ​ല്‍​ട്ട​റി​ൽ വീണ്ടും ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

ത​ളി​പ്പ​റ​മ്പ്: ആ​ര്‍​എ​സ്എ​സ് ബ​സ് ഷെ​ല്‍​ട്ട​റി​ന് നേ​രേ വീ​ണ്ടും ക​രി​ഓ​യി​ല്‍ പ്ര​യോ​ഗം. പു​ളി​മ്പ​റ​മ്പ് സാ​ന്‍​ജോ​സ് റോ​ഡി​ലെ വി​വേ​കാ​ന​ന്ദ വെ​യി​റ്റിം​ഗ് ഷെ​ല്‍​ട്ട​റി​ലാ​ണ് വീ​ണ്ടും ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ 15 നും ​ഇ​തേ ഷെ​ല്‍​ട്ട​റി​ന് നേ​ര്‍​ക്ക് ക​രി ഓ​യി​ല്‍ ഒ​ഴി​ച്ചി​രു​ന്നു.

ഇ​ത് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ല്‍ ക​ഴു​കി ശു​ചീ​ക​രി​ച്ചി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. വീ​ണ്ടും ക​രി ഓ​യി​ല്‍ ഒ​ഴി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഒ​രു സം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ച​തെ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Related posts