എടിഎം കൗണ്ടറിൽ ഒളികാമറ സ്ഥാപിച്ച് പണം തട്ടാനുള്ളശ്രമം; മ​തി​ല​കം സ്വ​ദേ​ശി എ​ബിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏർപ്പിച്ചു; മുൻപും ഇയാൾ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ്

bank-cameraകാ​ഞ്ഞ​ങ്ങാ​ട്: എ​ടി​എം കൗ​ണ്ട​റി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ചു പ​ണം ത​ട്ടാ​ൻ നീ​ക്കം ന​ട​ത്തി അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ഹൊ​സ്ദു​ർ​ഗ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.പെ​രു​ന്പാ​വൂ​ർ മ​തി​ല​കം സ്വ​ദേ​ശി എ​ബി(26)​യെ​യാ​ണു ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞ​ങ്ങാ​ടി​ന​ടു​ത്ത മ​ഡി​യ​നി​ലെ ഗ്രാ​മീ​ണ്‍ ബാ​ങ്ക് എ​ടി​എ​മ്മി​ലാ​ണു ഒ​ളി​കാ​മ​റ സ്ഥാ​പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കാ​മ​റ സ്ഥാ​പി​ച്ചു ഇ​ട​പാ​ടു​കാ​രു​ടെ പാ​സ് വേ​ഡ് ക​ണ്ടെ​ത്തി ത​ട്ടി​പ്പു ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. എ​ടി​എം കൗ​ണ്ട​റി​ലൊ​രാ​ൾ മു​ഖം​മൂ​ടി​യും ഹെ​ൽ​മ​റ്റും ധ​രി​ച്ചു ക​യ​റു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​രി​ൽ ചി​ല​രാ​ണു വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഇ​ട​പാ​ടു​കാ​രു​ടെ പാ​സ് വേ​ഡ് ക​ണ്ടെ​ത്തി വ്യാ​ജ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു പ​ണം ത​ട്ടാ​നാ​ണു ഒ​ളി കാ​മ​റ സ്ഥാ​പി​ച്ച​തെ​ന്നു പ്ര​തി പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.

വ്യാ​ജ ക്രെ​ഡി​റ്റ് കാ​ർ​ഡ് നി​ർ​മി​ച്ചു നി​ര​വ​ധി പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി കാ​സ​ർ​ഗോ​ഡ് ത​ള​ങ്ക​ര സ്വ​ദേ​ശി നു​അ്മാ​ന്‍റെ സ​ഹാ​യി​യാ​ണു അ​റ​സ്റ്റി​ലാ​യ എ​ബി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts