അ​ടു​ക്ക​ള​യി​ൽ ഒ​ളി​ച്ചി​രു​ന്ന് മോ​ഷ​ണ​ശ്ര​മം; വീ​ട്ട​മ്മ​യെ ആക്രമിച്ച് ര​ക്ഷ​പ്പെ​ട്ട യുവാവിനെ പിടികൂടി; അയൽവാസിയായ കള്ളനെ കണ്ട് നാട്ടുകാർ ഞെട്ടി

അ​ന്തി​ക്കാ​ട്: പു​ത്ത​ൻ​പീ​ടി​ക തോ​ന്നി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ഒ​ളി​ച്ചി​രു​ന്ന് വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് ക്ലീ​ന​റെ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു.പു​ത്ത​ൻ​പീ​ടി​ക കോ​ന്നാ​ട​ത്ത് അ​ഖി​ലി​നെ​യാ​ണ്(23) അ​ന്തി​ക്കാ​ട് അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി​ൻ​സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ്, എ.​എ​സ്ഐ വി​ൻ​സ​ൻ ചെ​റി​യാ​ൻ, സി​പി​ഒ ഷി​ഹാ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ടാ​ല ജോ​ഷി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ജോ​ഷി​യു​ടെ ഭാ​ര്യ ഉ​ഷ​യെ(42)​യാ​ണ് അ​ടു​ക്ക​ള​യി​ലെ പാ​ത്ര​മെ​ടു​ത്ത് അ​ഖി​ൽ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.പു​ല​ർ​ച്ചെ അ​ഞ്ചി​ന് വാ​തി​ൽ തു​റ​ന്ന് ബാ​ത്ത് റൂ​മി​ൽ പോ​യി ഉ​ഷ വ​രു​ന്പോ​ൾ അ​ടു​ക്ക​ള​യി​ൽ ഒ​ളി​ച്ചി​രു​ന്ന അ​ഖി​ലി​നെ കാ​ണു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ ക​യ​റി​യ​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദ്യം ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ടു​ക്ക​ള​യി​ലെ ചാ​യ​വെ​ക്കു​ന്ന പാ​ത്ര​മെ​ടു​ത്ത് അ​ഖി​ൽ ഉ​ഷ​യു​ടെ ത​ല​യ്ക്ക​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ഷ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ര​ക്ഷ​പ്പെ​ട്ടോ​ടു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ലെ സ്ത്രീ​യും അ​ഖി​ലി​നെ ക​ണ്ടി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട് പോ​ലീ​സും സ്ഥ​ല​ത്തെത്തിയി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്യു​ക​യാ​യി​രു​ന്നു.മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ വീ​ടി​ന്‍റെ പ​രി​സ​ര​ത്താ​ണ് അ​റ​സ്റ്റി​ലാ​യ അ​ഖി​ല​ന്‍റെ വീ​ട്. സ്വ​ന്തം വീ​ട്ടി​ലി​രു​ന്ന് നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് അ​ഖി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts