ചെരിപ്പൂരി തല്ലി തൃപ്തി വിവാദത്തില്‍, നാട്ടുകാര്‍ പിടികൂടിയ ചെറുപ്പക്കാരനെ തല്ലിയതിന് കാരണം പീഡനം (വീഡിയോ)

tripthiനിരവധി വിവാദ പ്രസ്താവനകളിലൂടെ വിവാദനായികയായി മാറിയ സാമൂഹ്യപ്രവര്‍ത്തക തൃപ്തി ദേശായി വീണ്ടും വിവാദത്തില്‍. യുവാവിനെ ചെരുപ്പു കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്. വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടിയപ്പോഴാണ് തൃപ്തി ചെരുപ്പൂരി ഇയാളെ തല്ലിയത്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നവരെ പിടികൂടി ഒര പാഠം പഠിപ്പിക്കണമെന്ന് ആക്രോശിച്ചായിരുന്നു തൃപ്തിയുടെ തല്ലല്‍.

പീഡിപ്പിച്ച പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിക്കാന്‍ തയാറാകാത്തതാണ് തൃപ്തിയെയും നാട്ടുകാരെയും ചൊടിപ്പിച്ചത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് തൃപ്തി ദേശായിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതിയുടെ പിതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറല്‌ളെന്നും മാനനഷ്ടത്തിന് പണം നല്‍കാമെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. നേരത്തെ ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തിയുടെ പ്രസ്താവന വലിയ വിവാദത്തിനിടയാക്കിയിരുന്നു. വീഡിയോ കാണു…

Related posts