മിസിസ് ഗ്ലോബല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി 2017! മലയാളി വീട്ടമ്മമാരുടെ സൗന്ദര്യ മത്സരം 20ന് നെടുമ്പാശേരിയില്‍; പങ്കെടുക്കുന്നത് വിവിധ രാജ്യങ്ങളില്‍ നിന്നു തെരഞ്ഞടുത്ത മലയാളി വീട്ടമ്മമാര്‍

veettammaകൊച്ചി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞ​ടു​ത്ത മ​ല​യാ​ളി വീ​ട്ട​മ്മ​മാ​രു​ടെ സൗ​ന്ദ​ര്യ മ​ത്സ​രം “മി​സി​സ് ഗ്ലോ​ബ​ൽ ഗോ​ഡ്സ് ഓ​ണ്‍ ക​ണ്‍​ട്രി 2017′ 20ന് ​ന​ട​ക്കും. എ​സ്പാ​നി​യോ ഇ​വ​ന്‍റ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ 26 വീ​ട്ട​മ്മ​മാ​ർ മാ​റ്റു​ര​യ്ക്കും. കൊ​ച്ചി, ബം​ഗ​ളൂ​രു, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ഓ​ഡി​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

20ന് ​വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 11.30 വ​രെ സി​യാ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഗ്രൂ​മിം​ഗ് സെ​ഷ​ൻ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. 19 വ​രെ തു​ട​രും. മൂ​ന്നു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മൂ​ന്നു ഡി​സൈ​ന​ർ ഷോ​യും സം​ഘ​ടി​പ്പി​ക്കും. കൊ​ച്ചി, കോ​ട്ട​യം, ന്യൂ​ഡ​ൽ​ഹി, ദു​ബാ​യ്, കു​വൈ​റ്റ്, ബ​ഹ്റി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി സ്ത്രീ​ക​ളാ​ണു മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

മി​സി​സ് ഗ്ലോ​ബ​ൽ ടൈ​റ്റി​ൽ ജേ​താ​വി​ന് മൂ​ന്നു ല​ക്ഷം രൂ​പ​യും ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യും സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പി​ന് ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് സ​മ്മാ​നം. ന​ട​ൻ ഇ​ട​വേ​ള ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഷോ​യു​ടെ കോ​റി​യോ​ഗ്ര​ഫി ഡാ​ലു കൃ​ഷ്ണ​ദാ​സും മേ​ക്ക് അ​പ്പ് ഷെ​ഫീ​ന​യു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ്ര​മു​ഖ ജ​ഡ്ജിം​ഗ് പാ​ന​ലാ​കും വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു. ന​ട​ൻ ഇ​ട​വേ​ള ബാ​ബു, കോ​റി​യോ​ഗ്ര​ഫ​ർ ഡാ​ലു കൃ​ഷ്ണ​ദാ​സ്, എ​സ്പാ​നി​യോ ഇ​വ​ന്‍റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി എ.​ടി. അ​ൻ​വ​ർ, ഡ​യ​റ​ക്‌ടർ സു​ൽ​ഫി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts