ജനാധിപത്യ സ്വഭാവമുള്ള സർക്കാരാണെങ്കിൽ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപെടും; വിദ്യാർഥി രാഷ്ട്രീയത്തിലെ ഹൈക്കോടതി വിധിക്കെതിരേ വിഎസ്

തിരുവനന്തപുരം: കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. ഹൈക്കോടതി വിധി നിർഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സർക്കാരാണെങ്കിൽ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.

വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ഠി​​പ്പു​​മു​​ട​​ക്കി​​യു​​ള്ള വി​​ദ്യാ​​ർ​​ഥി സ​​മ​​രം പാ​​ടി​​ല്ലെ​​ന്നു ഹൈ​​ക്കോ​​ട​​തി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. സ​​മ​​രം ചെ​​യ്യു​​ക​​യോ വി​​ദ്യാ​​ഭ്യാ​​സ അ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്രി​​ൻ​​സി​​പ്പ​​ലി​​നോ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ​​ക്കോ പു​​റ​​ത്താ​​ക്കാ​​മെന്നായിരുന്നു ഹൈക്കോടതി വിധി. പൊ​​ന്നാ​​നി എം​​ഇ​​എ​​സ് കോ​​ള​​ജി​​ൽ വി​​ദ്യാ​​ർ​​ഥി സ​​മ​​രം മൂ​​ലം ക്ലാ​​സു​​ക​​ൾ ത​​ട​​സ​​പ്പെ​​ട​​രു​​തെ​​ന്ന വി​​ധി പാ​​ലി​​ച്ചി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ ന​​ൽ​​കി​​യ കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ർ​​ജി​​ പരിഗണിച്ചായിരുന്നു വിധി.

Related posts