അധികാരത്തിലേറ്റിയ ജനങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു : അഡ്വ. ബിന്ദുകൃഷ്ണ

klm-bindhuപരവൂര്‍ :രജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിയിലൂടെ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറ്റിയ ജനങ്ങളെ വെല്ലുവിളിക്കുന്നതായി മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. അമിതമായി വര്‍ധിപ്പിച്ച രജിസ്‌ട്രേഷന്‍ നിരക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്ങോലം സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേരളസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ നിരക്കില്‍ ഏര്‍പെടുത്തിയ വന്‍വര്‍ധന അടിയന്തിരമായി പിന്‍വലിക്കണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.  കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍  സജീബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പരവൂര്‍ എസ്. രമണന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എ.ഷുഹൈബ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാര്‍, കൗണ്‍സിലര്‍ വി. പ്രകാശ്, മണ്ഡലം പ്രസിഡന്റുമാരായ എസ്.സുനില്‍കുമാര്‍, അഭിലാഷ് കുമാര്‍, എം.എ. സത്താര്‍,  വി.കെ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ധര്‍ണ്ണയ്ക്ക് മുന്നോടിയായി നെടുങ്ങോലത്ത് നടന്ന പ്രകടനത്തിന് ബ്ലോക്ക് ഭാരവാഹികളായ തോമസ്സ്, പൂതക്കുളം അനില്‍, ഡി. ബാബു, ആര്‍.ഡി. ലാല്‍, പരവൂര്‍ മോഹന്‍ദാസ്, തെക്കുംഭാഗം ഹാഷിം, പാറയില്‍ രാജു, പി.എം.ഹക്കിം, സുധീര്‍കുമാര്‍, ആര്‍. ഷാജി, സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Related posts