ഇ​റീ​ഡി​യം വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യം വരും; ആ​ടു​വ്യാ​പാ​രി​യി​ല്‍​നി​ന്നും അ​ഞ്ച​ര​ല​ക്ഷം ത​ട്ടി​യ മൂ​ന്നു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍

കോ​യ​മ്പ​ത്തൂ​ര്‍: ഇ​റീ​ഡിയ​ത്തി​ന്‍റെ പേ​രി​ല്‍ ആ​ടു​വ്യാ​പാ​രി​യി​ല്‍​നി​ന്നും അ​ഞ്ച​ര​ല​ക്ഷം രൂ​പ ത​ട്ടി​പ്പു ന​ട​ത്തി​യ മൂ​ന്നു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍. സോ​മ​ന്നൂ​ര്‍ സെ​ന്തി​ല്‍​പാ​ള​യം ധ​ന​പാ​ല​ന്‍ (30), തി​രു​പ്പൂ​ര്‍ കു​മാ​ര​സ്വാ​മി ന​ഗ​ര്‍ ആ​റു​മു​ഖം (38), രാ​ജ(43) എ​ന്നി​വ​രാ​ണ് മൂ​ല​നൂ​ര്‍​മൂ​വേ​ന്ദ​ര്‍ ന​ഗ​ര്‍ സ്വാ​മി​നാ​ഥ​ന്‍റെ പ​രാ​തി​യെതു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

സ്വാ​മി​നാ​ഥ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്ന രാ​ജ ത​ന്‍റെ പ​രി​ച​യ​ക്കാ​രു​ടെ കൈ​യി​ല്‍ ഗോ​പു​ര ക​ല​ശ​ത്തി​ലു​ള്ള ഇ​റീ​ഡിയം ഉ​ള്ള​താ​യും ഇ​തു വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചാ​ല്‍ സ​മ്പ​ത്ത് വ​ര്‍​ധി​ക്കു​മെ​ന്നും രോ​ഗ​ങ്ങ​ള്‍ വ​രി​ല്ലെ​ന്നും സ്വാ​മി​നാ​ഥ​നെ ധ​രി​പ്പി​ച്ചു.

ഇ​റീ​ഡി​യം വേ​ണ​മെ​ങ്കി​ല്‍ 25 ല​ക്ഷം രൂ​പ ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു വി​ശ്വ​സി​ച്ച സ്വാ​മി​നാ​ഥ​ന്‍ രാ​ജ​യ്ക്കും കൂ​ട്ട​ര്‍​ക്കും അ​ഞ്ചു​ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സും കൊ​ടു​ത്തു. പിന്നീട് ഇ​റീഡി​യം ത​യാ​റാ​യ​താ​യും 20 ല​ക്ഷം രൂ​പ​യു​മാ​യി പെ​രി​യ​നാ​യ്ക്ക​ന്‍ പാ​ള​യ​ത്തേ​ക്കു വ​ന്നാ​ല്‍ കൊ​ണ്ടു​പോ​കാ​മെ​ന്നും അ​റി​യി​ച്ചു.

സ്വാ​മി​നാ​ഥ​ന്‍ അ​വ​ര്‍ പ​റ​ഞ്ഞ സ്ഥ​ല​ത്തേ​ക്കു പ​ണ​വു​മാ​യി ചെ​ന്ന​പ്പോ​ള്‍ കാ​റി​ല്‍ വ​ന്നി​റ​ങ്ങി​യ മൂ​ന്നു​പേ​രും ഇ​റീ​ഡി​യം ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നു പറഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ സ്വാ​മി​നാ​ഥ​ന്‍ പെ​രി​യനാ​യ്ക്ക​ന്‍​പാ​ള​യം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​ന്നു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രി​ല്‍​നി​ന്നും ഇ​റീ​ഡി​യം എ​ന്ന പേ​രി​ല്‍ കൊ​ണ്ടു​വ​ന്ന ഗോ​പു​ര ക​ല​ശ​ത്തിന്‍റെ ആ​കൃ​തി​യി​ലു​ള്ള വെള്ളിക്കുട​വും പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment