പാലക്കാട്: ചെര്‍പ്പുളശേരിയില്‍ ബിജെപി സിപിഎം സംഘര്‍ഷം, സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഏഴോളം വീടുകള്‍ അക്രമിക്കപ്പെട്ടതിനുപിന്നാലെ നിരവധി ബൈക്കുകള്‍ തീവെച്ചുനശിപ്പിക്കപ്പെട്ടു. സ്ഥലത്ത് പോലീസ് കാവല്‍. എഴുവന്തല പൊട്ടച്ചിറയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ആറു സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. യുവമോര്‍ച്ച പ്രവര്ത്തകന് അനീഷിന്റെ വീടും മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയും മറ്റും നശിപ്പിക്കപ്പെട്ടു. സമീപത്തെ വായനശആലയ്ക്കു നേരേയും അക്രമമുണ്ടായി. ഇവിടെ നാളുകളായി ഇരുവിഭാഗവും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷമെന്നു കരുതുന്നു. അക്രമത്തില്‍ സിപിഎം-ബിജെപി നേതാക്കള്‍ അപലപിച്ചു. പരിക്കേറ്റവര്‍ പട്ടാമ്പിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെര്‍പ്പുളശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; ബൈക്കുകള്‍ കത്തിച്ചു, വീടുകള്‍ തകര്‍ത്തു
