ഒരു കൈ സഹായം..! വരള്‍ച്ചയെ നേരിടുന്നതിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ താത്കാലിക തടയണ

KTM-THADAYANAകാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴ സംരക്ഷിക്കുന്നതിനും വരള്‍ച്ചയെ നേരിടുന്നതിനുമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ താത്ക്കാലിക തടയണ നിര്‍മിച്ചു. കാഞ്ഞിരപ്പളളി പേട്ടവാര്‍ഡ് കുടിവെള്ള പദ്ധതി ഉള്‍പ്പെടെയുള്ള മൂന്ന് ജലവിതരണ പദ്ധതികള്‍ക്ക് ഈ തടയണ ഉപകാരപ്പെടും.

പഞ്ചായത്ത് അംഗം എം.എ. റിബിന്‍ഷായും കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റും പേട്ട വാര്‍ഡ് ജലവിതരണ സൊസൈറ്റി പ്രവര്‍ത്തകരും ചേര്‍ന്നാണ് തടയണ നിര്‍മിച്ചത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിക്ക് റിയാസ് കാള്‍ടെക്‌സ്, ഹാജി പി.പി. അഹമ്മദ് ഖാന്‍, അബ്ദുള്‍ സലാം, ജുനൈദ്, താഹിര്‍ ഷാ, നിയാസ്, പരീത് ഖാന്‍, എന്‍ എസ് എസ് യൂണിറ്റ് ഓഫീസര്‍ ബിനോ കെ. തോമസ്, വോളണ്ടിയര്‍ ലീഡര്‍മാരായ ജിതിന്‍, ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ നൂറു കണക്കിന് ജനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന തടയണ നിര്‍മാണം നടത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നാട്ടുകാര്‍ സ്‌നേഹ വിരുന്നും ഒരുക്കി. പേട്ട ഗവണ്‍മെന്റ് സ്കൂളില്‍ നടന്ന സ്‌നേഹവിരുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, നൂബിന്‍ അന്‍ഫല്‍, പ്രിന്‍സിപ്പല്‍ ആന്‍സമ്മ ടീച്ചര്‍, വാര്‍ഡ് വികസന സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts