നെടുമങ്ങാട് റോഡ് വക്കിലെ നിലം പൊത്താറായ മരങ്ങള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

TVM-MARAMROADSIDEനെടുമങ്ങാട്: റോഡ് വക്കില്‍  ഏതു സമയത്തും  നിലം പൊത്താറായ  മരങ്ങള്‍ വഴിയാത്രക്കാരുടെ  ജീവന് ഭീഷണിയാകുന്നു. നെടുമങ്ങാട്  കല്ലമ്പാറയില്‍  റോഡ് വക്കിലെ മരങ്ങള്‍ ഏതു സമയത്തും  നിലംപൊത്തുമെന്ന നിലയിലാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന മാനദണ്ഡം  നിലനില്‍ക്കേയാണ് അധികൃതര്‍  ഇത് കണ്ട ഭാവം നടിക്കാത്തത്.  കല്ലമ്പാറയില്‍ നിലം പൊത്താറായി നില്‍ക്കുന്ന മരങ്ങളിലൊന്ന് കഴിഞ്ഞദിവസം റോഡില്‍ വീണു.  ആളൊഴിഞ്ഞ സമയമായതിനാല്‍ ദുരന്തം ഒഴിവാകുകയയിരുന്നു.

സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ നിത്യേന  ഈ റോഡ് വഴി കാല്‍നടയാത്ര ചെയ്യുന്നത്.  ഇതിനു പുറമേ മഴപെയ്യുമ്പോള്‍ ഇവിടെ വെള്ളക്കെട്ടും  പതിവാണ്. ഇതുകൊണ്ട് വഴിയാത്രക്കാരും  വാഹനങ്ങളും  ഇതുവഴി വളരെ പതുക്കെയാണ് കടന്നുപോകുന്നത്.  കാറ്റടിക്കുമ്പോള്‍ മരങ്ങള്‍ ആടി ഉലഞ്ഞ് ഒടിഞ്ഞുവീഴുന്ന സാധ്യതയും കൂടുതലാണ്.  അധികൃതര്‍ അടിയന്തിരമായി  മരങ്ങള്‍ മുറച്ചു മാറ്റിയില്ലെങ്കില്‍  വന്‍ ദുരന്തത്തിന്  സാധ്യത ഏറെയാണ്.  ആഴ്ചകള്‍ക്കുമുമ്പ് ജില്ലാ ആശുപത്രിക്കു സമീപം  വന്‍ മരം റോഡില്‍ നിലംപൊത്തിയിരുന്നു. തലനാരിഴയക്കാണ്  ഇരു ചക്ര വാഹന യാത്രക്കാരന്‍ രക്ഷപ്പെട്ടത്.

Related posts