ജാമ്യവ്യവസ്ഥ പാലിച്ചില്ല;  പമ്പയിലൽ  പോ​ലീ​സി​നെ ത​ട​ഞ്ഞെ​ന്ന കേ​സി​ലെ ജാ​മ്യം റ​ദ്ദാ​ക്കി​; രാഹുൽ ഈശ്വർ വീണ്ടും പോലീസ് പിടിയിൽ 

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ധ​ർ​മ സേ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഈ​ശ്വ​ർ വീ​ണ്ടും അ​റ​സ്റ്റി​ൽ. പ​ന്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സി​നെ ത​ട​ഞ്ഞെ​ന്ന കേ​സി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ വീ​ണ്ടും അ​റ​സ്റ്റു ചെ​യ്ത​ത്.
പാ​ല​ക്കാ​ട് റ​സ്റ്റ് ഹൗ​സി​ൽ​നി​ന്നാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നു റാ​ന്നി ഗ്രാ​മ ന്യാ​യാ​ല​യ കോ​ട​തി​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ര​ണ്ടു മാ​സം എ​ല്ലാ ശ​നി​യാ​ഴ്ച​യും പ​ന്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട​ണ​മെ​ന്നാ​യി​രു​ന്നു ജാ​മ്യ​വ്യ​വ​സ്ഥ. ഡി​സം​ബ​ർ എ​ട്ടി​നു രാ​ഹു​ൽ ഈ​ശ്വ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

Related posts