ബില്‍ അടയ്ക്കാനായി നല്‍കിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; ഹോട്ടല്‍ കാഷ്യര്‍ പിടിയില്‍

ktm-arrestകളമശേരി: ഹോട്ടല്‍ ബില്‍ അടയ്ക്കാനായി ഉപഭോക്താവ് നല്‍കിയ എടിഎം പാസ് വേര്‍ഡ് ഉപയോഗിച്ച് പതിനായിരം രൂപ ഓണ്‍ലൈന്‍ വഴി സ്വന്തം പേടിഎം വാലറ്റിലേക്കു മാറ്റിയ ഹോട്ടല്‍ കാഷ്യര്‍ കളമശേരി പോലിസിന്റെ  പിടിയില്‍. ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലെ ഹോട്ടലിലെ കാഷ്യര്‍ ആയ പശ്ചിമ ബംഗാള്‍ സ്വദേശി അഹമ്മദ് റിസ (18) ആണ് പോലിസ് പിടിയിലായത്.

മര്‍ച്ചന്റ് നേവിയില്‍ നാവിഗേഷന്‍ ഓഫിസറായി ജോലി ചെയ്യുന്ന ആലുവ കുഴിവേലിപ്പടി മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ നിസാബാണ് തട്ടിപ്പിനിരയായത്.  നിസാബ് ഇടപ്പള്ളിയിലെ റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം എടിഎം വി സ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ബില്ലടച്ചത്. ഈ സമയം ജോലിയിലുണ്ടായിരുന്ന പ്രതി എടിഎംകാര്‍ഡിന്റെ രഹസ്യ നമ്പര്‍  കരസ്ഥമാക്കി അതുപയോഗിച്ചു തന്റെ മൊബൈല്‍ ഫോണിലൂടെ പേ ടിഎം ഓണ്‍ലൈന്‍ പര്‍ചേഴ്‌സ് വാലറ്റിലേക്കു പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ചെയുകയും ചെയ്തു.

ഈ സമയം നിസാബിന്റെ മൊബൈല്‍ ഫോണിലേക്ക് പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ആയതായി മെസേജ് ലഭിക്കുകയും ചെയ്തു. സംശയം തോന്നിയ  നിസാബ് കളമശേരി പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് അസി.കമീഷണര്‍ എം.ബിനോയിയുടെ നിര്‍ദേശ പ്രകാരം കളമശേരി സിഐ എസ്. ജയകൃഷ്ണന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts