തെലുങ്കാന പോലീസിന് മാ​ല​യി​ട്ടും മ​ധു​രം ന​ൽ​കി​യും ആ​ഹ്ലാ​ദ​പ്ര​ക​ട​നം; വീഡിയോ വൈറല്‍

തെ​ലു​ങ്കാ​ന​യി​ൽ യു​വവ​നി​താ ഡോ​ക്ട​റെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേ​സി​ലെ പ്ര​തി​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം രാ​ജ്യ​മെ​ങ്ങും ചർച്ചാവിഷയമാണ്. നിയമം കൈയിലെടുക്കാൻ പോലീസിന് അധികാരമില്ലെന്നിരിക്കേ, അ​ർ​ഹി​ച്ച ശി​ക്ഷ​യാ​ണ് പ്ര​തി​ക​ൾ​ക്ക് പോ​ലീ​സ് ന​ൽ​കി​യ​തെ​ന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതിനു തെളിവാണ് തെലുങ്കാനയിൽ നിന്നുള്ള ഏതാനും വീഡിയോ ദൃശ്യങ്ങൾ.

വാർത്ത പുറത്തുവന്നതിനു പിന്നലെ ആളുകൾ തെ​ലു​ങ്കാ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ തോ​ളി​ലേ​റ്റു​ക​യും അ​വ​ർ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെയ്യുന്നതാണ് വീഡിയോയിൽ. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts