നേമം: മേലാംകോട് എസ്എന്‍ഡിപി 1111 -ാം നമ്പര്‍ ശാഖയുടെ ഗുരുദേവ മന്ദിരത്തിന് നേരെ ആക്രമണം. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. സംശയമുള്ളവര്‍ പോലീസിന്റെ നിരീക്ഷത്തിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെടിച്ചട്ടി കൊണ്ടുള്ള ഏറില്‍ മുന്‍വ ശത്തെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നത്. ശാഖഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നേമം പോലീസ് സ്ഥലത്തെത്തി. സംഭവ െത്ത തുടര്‍ന്ന്് ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് വിഭാഗ ങ്ങളെത്തി തെളിവെടുത്തു.
എറി യാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചെടിച്ചട്ടിയുടെ ഒരു ഭാഗം പോലീസ് നായ മണം പിടിച്ച് സമീപത്ത് റോഡരികില്‍ നിന്നും കണ്ടെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഫോര്‍ട്ട് എസി സുധാകരപിള്ള, നേമം സിഐ ദീലിപ്കുമാര്‍ ദാസ് തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ചില്ലുകള്‍ പൊട്ടി പ്രതിമയ്ക്ക് ചുറ്റിലും പുറത്തും വീണു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഈ ഗുരുദേവ പ്രതിമയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മേലാംകോടിനും സമീപ പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപകമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അക്രമം അറിഞ്ഞ് നിരവധി ശാഖ പ്രവര്‍ ത്തകര്‍ തടിച്ചുകൂടി. മന്ദിരത്തിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി മേലാംകോട് ശാഖയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പ്രതിഷേധയോഗം സംഘടിപ്പിച്ചു. നേമം യൂണിയന്‍ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്‍, സെക്രട്ടറി മേലാംകോട് സുധാകരന്‍, വൈസ് പ്രസിഡന്റ്ജയചന്ദ്രന്‍, വിളപ്പില്‍ ചന്ദ്രന്‍, ശാഖ പ്രസിഡന്റ് എം.സതീശന്‍, സെക്രട്ടറി എന്‍ സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.