വ​ലി​യ ശ​ബ്ദം! ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​തെ​റി​ച്ച് വൃ​ദ്ധ ദമ്പ​തി​ക​ൾ മ​രി​ച്ചു; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വൃ​ദ്ധ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം വ​ട​ക്ക് പാ​ല​പ്പ​ള്ളി​ൽ വി​നോ​ദ് നി​വാ​സി​ൽ എം.​രാ​ഘ​വ​ൻ (80), മ​ണി​യ​മ്മ (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11.45 ന് ആ​യി​രു​ന്നു സം​ഭ​വം.

വ​ലി​യ ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പവാ​സി​ക​ൾ എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ ര​ക്ഷാ പ്ര​വ​ർ വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും തീ ​ആ​ളിക്ക​ത്തു​ക​യാ​യി​രു​ന്നു.

തീ ​ഉ​യ​രു​ന്ന​തി​നി​ടെ​ ഗ്യാ​സ് സി​ല​ണ്ട​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തു മാ​റ്റി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഇ​വ​രു​ടെ കി​ട​പ്പ് മു​റി​യി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ സൂക്ഷി​രു​ന്ന​ത്.

അ​ടു​ക്ക​ള​യി​ലു​ള്ള സ്റ്റൗ​വി​ന്‍റെ റ​ഗു​ലേ​റ്റ​ർ ഊ​രി​യെ​ടു​ത്തു മു​റി​യി​ലു​ള്ള സി​ലി​ണ്ട​റി​ൽ ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പൊ​ട്ടി​ത്തെ​റി​ച്ച സി​ലി​ണ്ട​റി​നൊ​പ്പം റ​ഗു​ലേ​റ്റ​റി​ന്‍റെ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കി​ട​പ്പ് മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ഗ്യാ​സ് സി​ല​ണ്ട​റു​ക​ളി​ൽ ഒ​ന്ന് പൂ​ർ​ണ​മാ​യും പൊ​ട്ടി​ത്തെ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

കി​ട​പ്പ് രോ​ഗി​യാ​യി​രു​ന്ന മ​ണി​യ​മ്മ​യെ ശു​ശ്രൂ​ഷി​ച്ചി​രു​ന്ന ഹോം ​ന​ഴ്സ് ക​ഴി​ഞ്ഞ ദി​വ​സം പോ​യ​തി​ന് ശേ​ഷം ഭക്ഷണം പാ​ച​കം ചെ​യ്യാ​നു​ള്ള എ​ളു​പ്പ​ത്തി​നാ​യാ​ണ് ഗ്യാ​സ് അ​ടു​പ്പ് കി​ട​പ്പു മു​റി​യി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ളും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കി​ട​പ്പ് മു​റി​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. വി​മു​ക്ത​ഭ​ട​നും ഗ്യാ​സ് ഏ​ജ​ൻ​സി മു​ൻ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു മ​രി​ച്ച രാ​ഘ​വ​ൻ.

മ​ക്ക​ൾ മാ​റി താ​മ​സി​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ ഇ​രു​വ​രും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്.

മ​ക​ൻ: വി​നോ​ദ് കു​മാ​ർ (എം ​എ​സ് എം ​കോ​ളേ​ജ് ജീ​വ​ന​ക്കാ​ര​ൻ, ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് യു ​ഡി എ​ഫ് ചെ​യ​ർ​മാ​ൻ), ബീ​ന മ​നോ​ജ്. മ​രു​മ​ക്ക​ൾ: ര​ജ​നി, പ​രേ​ത​നാ​യ മ​നോ​ജ്.

Related posts

Leave a Comment