ഹില്‍പാലസില്‍ സന്ദര്‍ശകരുടെ പണം തട്ടിയ സംഭവം; പ്രതികള്‍ ഒളിവില്‍ തന്നെ; പോലീസ് കുഴയുന്നു

ALP-THIEFകൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സുഹൃത്തായ യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ് കുഴയുന്നു. സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും ഇതേവരെ പോലീസിന് ലഭിച്ചിട്ടില്ല. തൃശൂര്‍ കെഎച്ച്പി ഫസ്റ്റ് ബറ്റാലിയനില്‍ നിന്നും ആലപ്പുഴ എആര്‍ ക്യാമ്പില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന പോലീസുകാരായ ആലപ്പുഴ സ്വദേശി രാജേഷ്,  എടയ്ക്കാട്ടുവയല്‍ സ്വദേശിയായ അനീഷ് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് പറയുന്നു. പ്രതികളുടെ മൊബൈല്‍ സിഗ്നലുകള്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മറ്റു രീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ല. സംഭവം നടന്ന ആദ്യ ദിവസങ്ങളില്‍ തന്നെ ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടുണ്ടോയെന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. അതേസമയം പ്രതികള്‍ കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അത് തള്ളിയിരുന്നു.

Related posts